മാരക ലഹരിമരുന്നുമായി തൃത്താല പട്ടിത്തറ സ്വദേശി അറസ്റ്റിൽ

തൃത്താല : മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍. പട്ടിത്തറ പൂലേരി സ്വദേശി മുഹമ്മദാലിയാണ് 5.72 ഗ്രാം മെത്താഫിറ്റമിനുമായി എക്സൈസിന്റെ പിടിയിലായത്.

സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദാലിയെന്ന് എക്സൈസ് അറിയിച്ചു.

തൃത്താല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. തൃത്താല ഉൾപ്പടെയുള്ള ഭാഗങ്ങളിൽ വിദ്യാർഥികള്‍ക്കും യുവാക്കൾക്കും വ്യാപകമായി ലഹരിമരുന്ന് വിതരണം ചെയ്തിരുന്നയാളാണ് മുഹമ്മദാലി. പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താത്ത സാഹചര്യത്തില്‍ എക്സൈസ് പിന്തുടര്‍ന്ന് ആലൂരിൽ നിന്നാണ് മുഹമ്മദാലിയെ പിടികൂടിയത്.5.72 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളിൽ നിന്നും എക്സൈസ് കണ്ടെത്തിയത്. മുഹമ്മദാലി ലഹരികടത്താന്‍ പതിവായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടികൂടി. മുഹമ്മദാലിക്കെതിരെ നേരത്തെയും സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്.ഓണക്കാലത്തെ ലഹരിവരവ് തടയുന്നതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ എട്ടാമത്തെയാളാണ് തൃത്താലയില്‍ പിടിയിലാകുന്നത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കി മുഹമ്മദാലിയെ റിമാന്‍ഡ് ചെയ്തു.

ഓണക്കാലത്തെ പ്രത്യേക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ എട്ടാമത്തെയാളാണ് തൃത്താലമിൽ പിടിയിലാകുന്നത്.

Recent Posts

സംസ്ഥാന പാതയിലെ കുഴികൾ അടച്ചു തുടങ്ങി

എടപ്പാൾ:തൃശ്ശൂർകുറ്റിപ്പുറംസംസ്ഥാനപാതയിലെകുഴികളാണ് അടച്ച് തുടങ്ങി. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ മുതൽമാന്തടം വരെയുള്ളകുഴികളാണ് കോൺക്രീറ്റ് ചെയ്ത് അടച്ചത്.സ്വകാര്യ ടെലിഫോൺ കമ്പനി കേബിൾ സ്ഥാപിക്കാനായി…

38 minutes ago

ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു

എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല…

51 minutes ago

പൊന്നാനിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കണം : ഫ്രറ്റേണിറ്റി മൂവ്മെന്റ്

പൊന്നാനി : പൊന്നാനി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…

1 hour ago

പൊന്നാനിയിലെ ബീവ്റേജ്സ്’തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം:യുഡിഎഫ്

പൊന്നാനി:പുഴമ്പ്രം വിദേശമദ്യ വില്പനശാല തുറന്നു പ്രവർത്തിക്കുന്നതിന് മൗനാനുമതി നൽകിയ സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ്…

1 hour ago

ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മലപ്പുറം: ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ്…

4 hours ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം: അഞ്ച് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.ഗോപാലൻ,…

4 hours ago