Categories: MALAPPURAM

മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി.

&NewLine;<p>മലപ്പുറം&colon; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതി നിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി&period; ആകെ 110 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്&period;ലഭിച്ച പരാതികളില്‍ എട്ട് കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പൊലീസ് റിപ്പോര്‍ട്ട് തേടി അയച്ചു&period; രണ്ട് പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറുകയും ഒരു കേസില്‍ ജില്ലാ ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു&period; ശേഷിക്കുന്ന 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു&period;ഗാര്‍ഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍&comma; കുടുംബ പ്രശ്നങ്ങള്‍&comma; തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി ശരിയായി പ്രവര്‍ത്തിക്കാത്തത്&comma; കമ്മിറ്റികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ഉയര്‍ന്നുവന്നു&period; സാമ്പത്തിക-വസ്തു തര്‍ക്കങ്ങള്‍&comma; അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍&comma; അന്ധവിശ്വാസവും അനാചാരങ്ങളും സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിച്ചു&period;അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു&period;സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ&period; ഇന്ദിര രവീന്ദ്രന്‍&comma; അഡ്വ&period; എലിസബത്ത് മാമ്മന്‍ മത്തായി&comma; വി&period;ആര്‍&period; മഹിളാമണി&comma; അഡ്വ&period; പി&period; കുഞ്ഞായിഷ&comma; ഡയറക്ടര്‍ ഷാജി സുഗുണന്‍&comma; സിവില്‍ ജഡ്ജ് ഷാബിര്‍ ഇബ്രാഹീം&comma; വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രുതി&comma; അഭിഭാഷകരായ സുകൃത&comma; അംബികാ സോണി&comma; സിവില്‍ സ്റ്റേഷന്‍ ജൂനിയര്‍ സൂപ്രണ്ട് സുരേന്ദ്രന്‍&comma; കൗണ്‍സിലര്‍ ശ്രുതി&comma; ജില്ലാ ജാഗ്രത സമിതി അംഗം നുനു ലുജൈന എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വ്രതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

33 minutes ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

1 hour ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

2 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

12 hours ago

ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

എടപ്പാൾ:പോട്ടൂർ ചെർളശ്ശേരി നാട്ടു കൂട്ടം ബദർ അനുസ്മരണവുംപ്രാർത്ഥനാ സദസും ഇഫ്താർ സംഗമവുംസംഘടിപ്പിച്ചു.യുദ്ധങ്ങൾ അവസാനിക്കാനും ലോക സമാധാനത്തിനുമായാണ് പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചത്.…

15 hours ago