മലപ്പുറത്ത് വീണ്ടും കോടികളുടെ കുഴല്‍പ്പണ വേട്ട; എടപ്പാള്‍ കോലൊളമ്പ് സ്വദേശി അറസ്റ്റില്‍

എടപ്പാൾ: മലപ്പുറം വളാഞ്ചേരിയില്‍ വീണ്ടും കോടികളുടെ കുഴല്‍പ്പണവേട്ട. എടപ്പാള്‍ കോലളമ്പ് സ്വദേശിയായ അഫ്‌സലില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിലുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിന്നു പണം.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ടൊയോട്ട കാറിന്റെ പിന്‍ സീറ്റില്‍ രഹസ്യ അറ ഉണ്ടാക്കി ആണ് 1,76,8500 രൂപ ഒളിപ്പിച്ചിരുന്നത് വാഹനം ഓടിച്ചിരുന്നത് അഫ്‌സലായിരുന്നു.കോലൊളമ്പ് സ്വദേശി കരീം എന്നയാളുടെ നിര്‍ദേശപ്രകാരം സഹോദരന്‍ സിദ്ധിഖ് ആണ് അഫ്‌സലിന് പണം എത്തിച്ചു നല്‍കിയത്. സിദ്ധിഖിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് പണം കടത്താന്‍ ഉപയോഗിച്ച വാഹനം.തിരൂര്‍ കോടതിയില്‍ ഹാജരാക്കി പണം ട്രഷറിയില്‍ അടച്ചു. പത്ത് ദിവസത്തിനിടക്ക് രണ്ടാമത്തെ തവണയാണ് കുഴല്‍പ്പണം പിടികൂടുന്നത്.

Recent Posts

എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പൗർണമി പൂജ

എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…

4 minutes ago

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം ഇന്ന് നാടിന് സമര്‍പ്പിക്കും

പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…

26 minutes ago

മിഹിര ഫൗണ്ടേഷൻ പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…

51 minutes ago

ഡിപ്ലോമ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കം

എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' കോഴ്‌സിന്…

60 minutes ago

പ്രിയദർശിനി യുടെഓണാഘോഷം സമാപിച്ചു

കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ്‌ എന്നിവയുടെ…

12 hours ago

കെയർ വില്ലേജിൽ പ്രതിമാസകുടുംബസംഗമം നടന്നു

എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക…

13 hours ago