Categories: MALAPPURAM

മലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 20 വർഷം തടവും പിഴയും

മലപ്പുറം: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് 20 വർഷം തടവുശിക്ഷ. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 70,000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്.

2015-2016 കാലയളവിൽ 10 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്യത കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി

മറ്റൊരു കേസിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 44 കാരന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) 20 വർഷം കഠിന തടവിനും 78500 രൂപ പിഴയൊടുക്കാനും വിധിച്ചു. പ്രതിയായ അരീക്കോട് കാവനൂർ പനമ്പറ്റച്ചാലിൽ ടി വി ഷിഹാബിനെയാണ് കോടതി ശിക്ഷിച്ചത്.

2022 ഫെബ്രുവരി 19ന് പുലർച്ചെ 2.15നാണ് കേസിനാസ്പദമായ സംഭവം. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സം​ഗം ചെയ്തെന്നാണ് കേസ്. കിടപ്പുരോഗിയായ മാതാവുമൊന്നിച്ചായിരുന്നു യുവതി താമസിച്ചത്. ഇവരുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി ബലാൽസംഗം ചെയ്തത്.

Recent Posts

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു*

ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിജയിച്ച…

15 minutes ago

അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു; ഡൽഹിയിൽ ഇനി പുതുയുഗമെന്ന് അമിത് ഷാ.

ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ…

1 hour ago

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍.

സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ച്‌ കോമ്ബോ സൃഷ്ടിക്കുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.സീ കേരളം ചാനലിലെ മിഴിരണ്ടിലും…

3 hours ago

ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് ബിജെപി; ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് കുതിപ്പ്.

ഡൽഹിയുടെഅധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ…

4 hours ago

യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്.

പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ…

4 hours ago

ചങ്ങരംകുളം ടൗണില്‍ തീപിടുത്തം; ബസ്‌സ്റ്റാന്റിന് പുറകിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി; ഫയർഫോഴ്‌സ് എത്തി.

ചങ്ങരംകുളം: ടൗണില്‍ ബസ്‌സ്റ്റാന്റിന് പുറകിൽ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ടൗണിലെ ബസ്റ്റാന്റിനടുത്തുള്ള…

5 hours ago