Categories: MALAPPURAM

മമ്ബാട് വീണ്ടും പുലിയുടെ സാന്നിധ്യം; കണ്ടത് ഇതര സംസ്ഥാന തൊഴിലാളികള്‍, ആര്‍ആര്‍ടി സംഘം പരിശോധന തുടങ്ങി

മമ്ബാട്: മലപ്പുറം മമ്ബാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്.ഇളംമ്ബുഴ, നടുവക്കാട് മേഖലയിലാണു പുലിയുള്ളതെന്നാണ് സംശയം. രാത്രി തന്നെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.

ഒരാഴ്ച മുമ്ബ് ഇതേ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്.മറ്റു ശരീരഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.

Recent Posts

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിചെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ തേടി തിരുവന്തപുരം സ്വദേശിയായ യുവതി വളാഞ്ചേരിയിൽ; കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിചെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ തേടി തിരുവന്തപുരം സ്വദേശിയായ യുവതി വളാഞ്ചേരിയിൽ; കേസ് വളാഞ്ചേരി: വിവാഹ…

4 hours ago

ഇലക്ട്രിക് വാഹന വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് സമാനമാകും; ആറ് മാസത്തിനകം സംഭവിക്കുമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ആറ് മാസത്തിനകം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി…

6 hours ago

വെളിയങ്കോട് പഞ്ചായത്ത് ഹരിതഗ്രാമ പ്രഖ്യാപന മുന്നൊരുക്ക യോഗം

എരമംഗലം | മാലിന്യ മുക്ത നവകേരളം ഹരിത പ്രഖ്യാപന തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മുന്നൊരുക്ക യോഗം നടത്തി…

6 hours ago

എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയാ സംഭവം;ജ്വല്ലറി ഉടമകളയാ രണ്ടുപേർ കൂടി അറസ്റ്റിൽ

50 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് എടപ്പാൾ: ദീമ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ പ്രതികളായ രണ്ടുപേരെ ചങ്ങരംകുളം പോലീസ്…

7 hours ago

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

8 hours ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കരട് ബജറ്റ് അവതരണം നടന്നു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ബജറ്റ് പ്രസംഗം…

9 hours ago