Categories: GULF

മക്കയിൽ കാണാതായ മലയാളി ഹജ്ജ് തീർഥാടകനെ ഇനിയും കണ്ടെത്താനായില്ല

മലപ്പുറം: സ്വകാര്യഗ്രൂപ് വഴി ഹജ്ജിന് പോയ തീർഥാടകനെ മക്കയിൽ കാണാതായിട്ട് ഒരു മാസം പിന്നിട്ടിടും കണ്ടെത്താനായില്ല. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീനെ (72) ആണ് ജൂലൈ എട്ട് മുതൽ കാണാതായത്. ഭാര്യയും കുടുംബാംഗങ്ങളും ഉള്‍ക്കൊള്ളുന്ന സംഘത്തോടൊപ്പം കൊച്ചി വിമാനത്താവളം വഴിയാണ് മൊയ്തീന്‍ മക്കയിലെത്തിയത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജൂലൈ എട്ടിന് മക്കയിലെ താമസ സ്ഥലത്ത് നിന്ന് തനിച്ച് പുറത്തേക്കിറങ്ങിയ അദ്ദേഹം പിന്നീട് തിരികെ വന്നിട്ടില്ല. ഉടന്‍ ബന്ധുക്കള്‍ മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ്, മക്കയിലെ സന്നദ്ധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

പിതാവിനെ കണ്ടെത്തുന്നതിനായി മകന്‍ ശബീർ നാട്ടില്‍ നിന്നും മക്കയിലെത്തിയിട്ടുണ്ട്. അതേ സമയം സംഘത്തിലുള്ളവരുടെ ഹജ്ജ് വിസ കാലാവധി അവസാനിച്ചതിനാല്‍ ഭാര്യയുള്‍പ്പടെയുള്ളവര്‍ ആഗസ്റ്റ് ഒന്നിന് നാട്ടിലേക്ക് തിരിച്ചുപോന്നു. ഹാജിമാര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ, ലോഹ വള എന്നിവയിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഹാജിമാര്‍ കൂട്ടം തെറ്റിയാലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെങ്കിലും ഇതുവരെ ഹാജിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറവി രോഗം ഉള്‍പ്പടെ ശാരീരിക പ്രയാസങ്ങള്‍ അനുവഭിക്കുന്ന മൊയ്തീൻ പുറത്തിറങ്ങിയ സമയത്ത് തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചിരുന്നുവോ എന്നും വ്യക്തമല്ല.

ഹാജിയെ കണ്ടെത്തുന്നതിന് സൗദിയിലെ മലയാളി കൂട്ടായ്മകള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും പ്രാര്‍ത്ഥന നടത്തണമെന്നും സി. മുഹമ്മദ് ഫൈസി അഭ്യര്‍ത്ഥിച്ചു. മൊയ്തീനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും ജിദ്ധയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമിനും ഹജ്ജ് കമ്മിറ്റി ചെയർമാൻ കത്തയച്ചു. സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ ഹാജിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ഹാജിയുടെ തിരോധാനത്തില്‍ ഭാര്യയും കുടുംബങ്ങളും അങ്ങേയറ്റം പ്രയാസത്തിലാണെന്നും ചെയര്‍മാന്‍ കത്തിലൂടെ അംബാസഡറെ അറിയിച്ചു.

Recent Posts

തണൽ വാര്‍ഷികം:ഫെസ്റ്റിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തി

മാറഞ്ചേരി :തണൽ 16-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള തണൽ ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കായുമുള്ള കലാ മത്സരങ്ങൾ തണൽ ആഡിറ്റോറിയത്തിൽ നടന്നു.കലാമത്സരങ്ങൾ…

11 minutes ago

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി…

15 minutes ago

എൻ വി കുഞ്ഞുമുഹമ്മദിന് ജന്മനാടിൻറെ ആദരം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…

11 hours ago

പൊന്നാനി കർമ്മ റോഡിലെ ഫ്ളവർ ഷോ നാളെ അവസാനിക്കും പരിപാടി പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായെന്ന് സംഘാടകർ

പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട്‌ കിടപിടിക്കുന്ന…

11 hours ago

എടപ്പാളിൽ തിയേറ്റർജീവനക്കാർക്ക് നേരെ ആക്രമണം; പുതുപൊന്നാനി സ്വദേശികളായ ഏഴ് പേരെ പിടികൂടി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…

15 hours ago

പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…

17 hours ago