Categories: ENTERTAINMENT

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

&NewLine;<p>കൊച്ചി&colon; ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും&period; നടന്‍ മമ്മൂട്ടി&comma; ദുല്‍ഖര്‍ സല്‍മാൻ&comma; പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്&period; ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി&period; പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം&period; ഇ à´¡à´¿ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്&period; നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്&period; കോ‌‌ട്ടയം&comma; തൃശൂര്‍&comma; മലപ്പുറം&comma; കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം&period; ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു&period; തുടർന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍&comma; ലാന്‍ഡ് ക്രൂയിസര്‍&comma; നിസ്സാന്‍ പട്രോള്‍ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു&period; ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹെെക്കോടതിയെ സമീപിച്ചിരുന്നു&period; എന്നാൽ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു&period; ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നായിരുന്നു കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്&period; രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു&period; കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്&period; രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്&period; മോട്ടോര്‍വാഹന വകുപ്പ്&comma; എടിഎസ്&comma; പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ എസ് ടി എ – എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു…

4 hours ago

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും…

4 hours ago

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ…

4 hours ago

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും…

7 hours ago

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക്…

7 hours ago

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ്…

9 hours ago