Categories: CORONA UPDATES

ഭയം വേണ്ട, ജാഗ്രത മതി: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:
സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ്-19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന സർക്കുലർ ഇറക്കിയിട്ടുണ്ട്.

രോഗമുള്ളവരെ പരിചരിക്കുമ്പോൾ ABC മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, കൊവിഡ് 19, ഇൻഫ്ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്ത അടിയന്തരമായി വിലയിരുത്തണം തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർഗ്ഗ നിർദേശങ്ങൾ:
കൊവിഡ്-19, ഇൻഫ്ലുഎൻസാ രോഗലക്ഷണമുള്ളവരെ ചികിത്സിക്കുമ്പോൾ 2023 ജൂൺ മാസത്തിൽ പുറത്തിറക്കിയ പുതുക്കിയ ABC മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
കൊവിഡ്-19, ഇൻഫ്ലുഎൻസാ രോഗലക്ഷണമുള്ളവർക്ക് അപായലക്ഷണങ്ങൾ (Red Flag Signs) ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. Breathlessness, Chest Pain, Drowsiness, fall in Blood Pressure, hemoptysis, cyanosis എന്നിവയാണ് നിരീക്ഷിക്കേണ്ട അപായലക്ഷണങ്ങൾ. കുട്ടികളിൽ Somnolence, high persistent fever, inability to feed well, convulsions, dyspnoea, respiratory distress എന്നിവയാണ് നിരീക്ഷിക്കേണ്ട അപായലക്ഷണങ്ങൾ
രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ (High Risk Individuals) പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി ഉപയോഗിക്കേണ്ടതാണ്.
ILI/ARI/SARI രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള എല്ലാവർക്കും കൊവിഡ്-19 ടെസ്റ്റ് ചെയ്യേണ്ടതാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാൻസാധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആർക്കെങ്കിലും കൊവിഡ് കണ്ടെത്തിയാൽ പ്രോട്ടോകോൾ പ്രകാരം ചികിത്സ ഉറപ്പാക്കണം.
കൊവിഡ്-19, ഇൻഫ്ലുഎൻസാ രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിലോ മുറികളിലോ പാർപ്പിക്കേണ്ടതാണ്.
ആശുപത്രികളിൽ രോഗികളും, കൂട്ടിരിപ്പുകാരും എല്ലാ ആരോഗ്യജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.
ആശുപത്രികളിൽ കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും എണ്ണം നിയന്ത്രിക്കേണ്ടതാണ്.
രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരെ കൊവിഡ്-19 ടെസ്റ്റിന് വിധേയമാക്കേണ്ടതാണ്.
രോഗലക്ഷണമുള്ള ആരോഗ്യജീവനക്കാർ കൊവിഡ്-19 ടെസ്റ്റ് നടത്തേണ്ടതാണ്.
കൊവിഡ്-19 ടെസ്റ്റിന് ജില്ലകളിലെ RT-PCR സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കേണ്ടതാണ്.
WGS samples അയക്കുമ്പോൾ IHIP-IDSP പോർട്ടലിൽ ജില്ലാ സർവെയിലൻസ് ഓഫീസർമാരുടെ ലോഗിനിൽ ലഭ്യമായിട്ടുള്ള Special Surveillance INSACOG WGS Surveillance module ഉപയോഗിക്കേണ്ടതാണ്. Hub-IGSL ലാബായി NIV Pune തിരഞ്ഞെടുക്കേണ്ടതാണ്. സാമ്പിളുകൾ രണ്ട് ആഴ്‌ച കൂടുമ്പോൾ ഒരുമിച്ച് അയക്കേണ്ടതാണ്. NIV Pune Specimen Referral Form ഉപയോഗിക്കേണ്ടതാണ്,
പൊതുസ്ഥലങ്ങലിൽ മാസ്ക് ഉപയോഗം, Cough Hygiene, Hand washing തുടങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തിരമായി വിലയിരുത്തേണ്ടതാണ്. Oxygen supply, Medicines, personal protective gear (N-95 masks, gloves, aprons), Oxygen supported beds, Ventillators, ICU beds എന്നിവയുടെ ലഭ്യത ഉറപ്പാക്കേണ്ടതാണ്.
ജില്ലാ സർവെയിലൻസ് യൂണിറ്റുകൾ ILI/ARI/SARI കേസുകളുടെ നിരക്ക് നിരീക്ഷിക്കേണ്ടതാണ്. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങലിൽ നിന്നുള്ള IHIP-IDSP reporting ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
മേൽ പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാ സർക്കാർ/സ്വകാര്യ/ESI/ആയുഷ് ഡോക്ടർമാർക്കും, ആരോഗ്യപ്രവർത്തകർക്കും ആശുപത്രികളിലും നൽകേണ്ടതാണ്.

Recent Posts

തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

എടപ്പാൾ: ശുകപുരം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.ചൊവ്വാഴ്ച രാത്രി ഭർത്താവ് രാജേഷിനൊപ്പം ചെന്നൈക്ക്…

10 hours ago

സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊന്നാനി : ടി ഐ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സുരക്ഷാ ബോധവൽക്കരണ ക്ലാസിന് കേരള പോലീസ് യോദ്ധാവ്…

10 hours ago

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ മാർച്ച്; കറുത്ത തുണി കൊണ്ട് വാമൂടി പ്രതിഷേധം

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക്…

11 hours ago

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു; ശ്രദ്ധേയനായത് ഉപ്പും മുളകിലെ കുട്ടൻപിള്ളയിലൂടെ

തിരുവനന്തപുരം : കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഏറെ…

11 hours ago

ഇന്റർനാഷണൽ ടൈഗർ ഡേ ആഘോഷിച്ചു

മറവഞ്ചേരി: ഹിൽ ടോപ് പബ്ലിക് സ്കൂളിൽ ഇന്റർനാഷണൽ ടൈഗർ ഡേ വർണ്ണശബളമായി ആഘോഷിച്ചു. കടുവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടി…

16 hours ago

കൂൺ കൃഷി പരിശീലനം

തവനൂർ :മലപ്പുറം കെ വി കെ കൂൺ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 ന് തവനൂർ ഐ സി…

17 hours ago