നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്.
ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിലിൽ നിന്ന് ഇറങ്ങില്ല എന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനോട് ആവശ്യപ്പെടും. സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്.
ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കി ഇന്ന് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങണം. ഇതിനിടെയാണ് ഈ സംഭവ വികാസങ്ങലെ ഗൗരവമായി കാണുന്നത്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് എത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റേത് തെറ്റായ പ്രവണതയെന്ന് അഡ്വ. പ്രിയദർശൻ തമ്പി പ്രതികരിച്ചു.
ജാമ്യം ലഭിച്ചതറിഞ്ഞ് ബോബി ചെമ്മണ്ണൂരിന്റെ ആരാധകരും ,ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് തടിച്ചുകൂടി. ഇവർ ജയിൽ പരിസരത്ത് പടക്കം വരെ കെട്ടിയിരുന്നു. പൊലീസ് ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ചിലർ കോടതിക്കെതിരെ വരെ വിമർശനം ഉയർത്തിയിരുന്നു. ഇതുൾപ്പെടെ കോടതി പരിഗണിക്കാൻ സാധ്യതയുണ്ട്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…