Categories: KERALA

ഫോർട്ട് കൊച്ചിയിലെ ന്യൂയർ ആഘോഷം; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസാഗരം. ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതർ ഒരുക്കിയിരുന്നില്ല. പലപ്പോഴും ഉറപ്പില്ലാത്ത ബാരിക്കേടുകൾ വീണ് അപകടം സംഭവിക്കാതെ ജനം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

രണ്ട് വർഷത്തെ കൊവിഡ് ഭീതിക്ക് ശേഷം വന്ന ന്യൂയർ ആഘോഷമായിരുന്നു ഇത്തവണത്തേത്. 20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേർ. തിരക്ക് നിയന്ത്രിക്കാനും മറ്റുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും മറ്റും വലിയ ദുരന്തത്തിലേക്ക് വഴിമാറുമായിരുന്നു.

പ്രദേശത്ത് വലിയ രീതിയിൽ പൊടി ശല്യം ഉണ്ടായിരുന്നു, ഉയരുന്ന പൊടി വെള്ളം തളിച്ച് കുറയ്ക്കാനുള്ള ക്രമീകരണങ്ങളൊന്നും അധികൃതർ സ്വീകരിച്ചിരുന്നില്ല. പൊടിയെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഈ സമയം താലൂക്ക് ആശുപത്രയിൽ ഉണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രമാണ്.

പുതുവത്സരാഘോഷത്തിന് ശേഷം ജനങ്ങൾക്ക് വേണ്ടി പ്രത്യേകം ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ വാഗ്ദാനവും നടപ്പായില്ല. പലരും ഫോർട്ട് കൊച്ചിയിൽ നിന്ന് നടന്നും, ഓട്ടോ-ടാക്‌സിയിലും മറ്റുമാണ് വീടണഞ്ഞത്. റോഡരുകിൽ പലർക്കും ഇരുന്നുറങ്ങേണ്ടി വരെ വന്നു.


Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago