Categories: KERALA

ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യമന്ത്രി

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 

ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പൂർണമായ പരിശോധനയില്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാൽ ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. അതിഥി തൊഴിലാളികളടക്കമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിലെ സാഹചര്യവും ശുചിത്വവും പരിശോധിക്കും.

 കേരളത്തെ ‘സേഫ് ഫുഡ് ഡെസ്റ്റിനേഷനാ’ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലുള്ളവർക്കും പുറത്തുനിന്നെത്തുന്നവർക്കും സംസ്ഥാനത്തെ ഏത് ഹോട്ടലിൽനിന്നും ഭക്ഷണം കഴിക്കാവുന്ന സാഹചര്യം സൃഷ്ടിക്കും. 

ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകൾ കർശനമാക്കും. ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരുവിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Recent Posts

ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.

ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…

5 minutes ago

തവനൂരിലെ ജനതയ്ക്ക്‌ നിരാശ നൽകുന്ന ടോക്കൺ ബഡ്ജറ്റ്-ഇപി രാജീവ്‌

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…

9 minutes ago

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിൾ ചെയർമാൻ ആയി ഖലീൽ റഹ്മാൻ ചുമതല ഏറ്റു

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…

12 minutes ago

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…

16 minutes ago

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

19 minutes ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

22 minutes ago