Categories: THRISSUR

പ്ലാസ്റ്റിക് പോലെയല്ല, ഇ- മാലിന്യം കൊടുത്താൽ പണമിങ്ങോട്ട് കിട്ടും; പുതിയ പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ.

തൃശൂര്‍: വീടുകളില്‍ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ഇനി ആര്‍ക്കും തലവേദനയാകില്ല. വീടുകളിലെ ഇ മാലിന്യത്തിന് പണം നല്‍കി ഹരിത കര്‍മസേന മുഖേന ശേഖരിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. നഗരസഭയ്‌ക്കൊപ്പം എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളും ചേര്‍ന്നാണ് ഈ പൈലറ്റ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ സമഗ്ര ഇ വേസ്റ്റ് ശേഖരണ നയം സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹരിത കര്‍മസേന ശേഖരിച്ച ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.സമഗ്ര ഇ വേസ്റ്റ് ശേഖരണ പദ്ധതിക്ക് ഈ മാസം 20 മുതല്‍ വടക്കാഞ്ചേരി നഗരസഭയില്‍ തുടക്കമാകും. ഇ മാലിന്യങ്ങള്‍ കത്തിക്കുകയോ അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്ക് നല്‍കുകയോ ചെയ്യുന്ന പ്രവണതയാണ് സാധാരണ കണ്ടുവരുന്നത്. ഈ പ്രവണത ഇല്ലാതാക്കി കൃത്യമായി ഇ മാലിന്യം സംസ്‌കരണം ചെയ്യുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയാണ് പ്ലാസ്റ്റിക് കൈമാറുന്നതെങ്കിൽ ഇ വേസ്റ്റിന് തൂക്കത്തിനനുസരിച്ച് പണം തിരികെ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇ വേസ്റ്റ് ശേഖരണത്തിന് മുന്നോടിയായി നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സമഗ്ര ഇ മാലിന്യ സംസ്‌കരണ സംവിധാനത്തെ കുറിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു.

Recent Posts

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

4 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

4 hours ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

4 hours ago

കേരളത്തിൽ ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം പുറത്തിറക്കി.

വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…

5 hours ago

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം; അളവിലും ഗുണനിലവാരത്തിലും തട്ടിപ്പ് നടക്കുന്നു, ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരഫെഡ്.

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറ‌ഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…

5 hours ago

ശിക്ഷാവിധി റദ്ദാക്കണം; ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു.

ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…

7 hours ago