Categories: KERALA

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഇന്ന് രാവിലെ 11 മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു.

ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട്ട്‌മെന്റും നീട്ടുകയായിരുന്നു.

Recent Posts

കാൽപന്ത് കളിയിൽ ജില്ലക്ക് അഭിമാനം,മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും.

തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…

5 minutes ago

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…

37 minutes ago

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…

2 hours ago

മുഷി മീനിൻ്റെ കുത്തേറ്റു: യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ്‌ മുറിച്ചുമാറ്റിയത്.…

2 hours ago

ദമാമിൽ പൊന്നാനി നിവാസികൾക്കായി വെൽഫയർ കമ്മിറ്റിയുടെ ഇഫ്താർ സംഗമം

പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമാമിലെ മുഴുവൻ പൊന്നാനി നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഗമം ദല്ല ഏരിയയിലെ പ്രത്യേകം…

2 hours ago

സ്വര്‍ണ വില ഉയരങ്ങളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍…

4 hours ago