പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം നയിച്ചു വരവേ ശനിയാഴ്ച രാവിലെ 9.30 നാണ് അന്ത്യം.

ഇന്ത്യൻ അക്കാദമിക് ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.

മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് ജനനം.
പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പൻ) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂർ കേരളവർമ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ യുജിസി ഫെലോഷിപ്പിൽ യൂണിവേഴ്സിറ്റിയിൽ ചരിത്രഗവേഷണം ആരംഭിച്ചു.

പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of Kerala എന്ന ഗവേഷണപ്രബന്ധത്തിന് പിഎച്ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവർഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ്.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തിൽ ചരിത്രവിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോൾ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 1976 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു വിവിധ ചുമതലകൾ വഹിച്ചു. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകൾക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.

കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്.
പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തിൽ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ബിരുദാനന്തരഗവേഷണപദ്ധതികൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു. ചരിത്ര ലേഖനങ്ങൾക്കുപുറമേ കവിതയും ഇഷ്ടമേഖലയായിരുന്നു.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കോഴിക്കോട് ചരിത്രത്തിൽ ചില ഏടുകൾ, കോഴിക്കോടിന്റെ കഥ, കൾച്ചറൽ സിംബോസിസ് ഇൻ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള, മലബാർ, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, സെക്കുലർജാതിയും സെക്കുലർമതവും, സാഹിത്യാപരാധങ്ങൾ, ജാലകങ്ങൾ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികൾ. സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ ‘ജാലകങ്ങൾ’ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

ഭാ​ര്യ പ്രേ​മ​ല​ത​ക്കൊ​പ്പം മ​ലാ​പ്പ​റ​മ്പ്​ ഹൗ​സി​ങ്​ കോ​ള​നി​യി​ലെ മൈ​ത്രി​യി​ലാ​യിരുന്നു​ താ​മ​സിച്ചിരുന്നത്. വി​ജ​യ്​ കു​മാ​ർ (റി​ട്ട. എ​യ​ർ​ഫോ​ഴ്​​സ്), വി​ന​യ ​മ​നോ​ജ്​ (ന​ർ​ത്ത​കി) എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

Recent Posts

തിരൂർ ഗൾഫ് മാർക്കറ്റിൽ അഗ്നിബാധ, ഫയർഫോഴ്സ് രംഗത്ത്.

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ. തിരൂരിലെ ബസ് സ്റ്റാൻഡിൽ ഗൾഫ് മാർക്കറ്റിനോട് ചേർന്ന് രാജാറാം ഫാൻസി സ്റ്റോറിനുള്ളിലാണ് അഗ്നിബാധ…

18 minutes ago

സിബിഎസ്‌ഇ 10, 12 മെയ് പകുതിയോടെ പരീക്ഷാ ഫലങ്ങള്‍ ഉടൻ പ്രഖ്യാപിക്കും

സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) 42 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാഫലം ഉടൻ…

4 hours ago

ശ്രീശാന്തിനെതിരെ കടുത്ത നടപടി; സഞ്ജു സാംസണ്‍ വിവാദത്തിലെ പ്രസ്താവനയില്‍ നടപടി; മൂന്ന് വര്‍ഷത്തേക്ക് വിലക്കി

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി.സഞ്ജു സാംസണ്‍ വിവാദത്തിലെ…

5 hours ago

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ട് ദിവസത്തിനിടെ പവന് കുറഞ്ഞത് 1800 രൂപ

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വലിയ ഇടിവിന് ശേഷം ഇന്ന് നേരിയ തോതിലാണ് താഴ്ന്നിരിക്കുന്നത്. വലിയ വില…

5 hours ago

വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൂറ്റനാട് (പാലക്കാട്): ആനക്കര കൂടല്ലൂരില്‍ വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങല്‍ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ…

5 hours ago

പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു

പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു.യുവാവിന് ഗുരുതരമായി പരിക്കേറ്റു.തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ…

8 hours ago