Categories: Local newsVELIYAMKODE

പൊന്നാനി ബ്ലോക്ക് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു

പൊന്നാനി: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 11 മേഖലാ തലങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ നിന്ന് വിജയിച്ചവർക്കായി ബ്ലോക്ക് തല മത്സരം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. കവിതാരചന, കഥാരചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസംഗമത്സരം, കവിതകലാപനം, നാടൻപാട്ട്,മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
വെളിയംകോട് പൂക്കൈത കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പൊന്നാനി കല-സാഹിത്യം -സമരം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംവദിച്ച് എഴുത്തുകാരിയും യുവധാര സാഹിത്യ പുരസ്കാരം ജേതാവുമായ ഡോ: നീതു സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. വി വി രാമകൃഷ്ണൻ മാസ്റ്റർ, ഷാജി ഹനീഫ, റിയാസ് പഴഞ്ഞി, ഫസീല തരകത്ത്, എം കെ ഹുസൈൻ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ സംവദിച്ചു. കെ പി സുകേഷ് രാജ സ്വാഗതം പറഞ്ഞ ചടങ്ങിന് സിപി അഭിലാഷ് അധ്യക്ഷത വഹിച്ചു. തേജസ് കെ ജയൻ, രഞ്ജിത്ത്, ജിതിൻ, റംഷീദ്, ഷിജുലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വി എം റാഫി നന്ദിയും പറഞ്ഞു

Recent Posts

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

1 hour ago

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…

1 hour ago

ഷോക്കടിക്കും! സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

             തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…

1 hour ago

വനംവന്യജീവി സംരക്ഷണത്തിന് 305 കോടി; വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി.

സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…

2 hours ago

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

4 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

5 hours ago