Categories: ENTERTAINMENTPONNANI

പൊന്നാനി കാലത്തെ പെരുന്നാളുകളായിരുന്നു പൊന്നിൻ പെരുന്നാൾ -ഷൈൻ ടോം ചാക്കോ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-36246"&sol;><figcaption>നോമ്പു കാലത്തെ ഓർമ പങ്കുവെച്ച് നടൻ ഷൈൻ ടോം ചാക്കോ&period; ഞാൻ പൊന്നാനിയിൽ ആണ് ജനിച്ചുവളർന്നത്&period; അന്ന് സ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എനിക്ക് ഓർമയിൽ നിറഞ്ഞെത്തുന്ന നോമ്പ്-പെരുന്നാൾ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്&period; അന്ന് എ&ZeroWidthSpace;ന്റെ അമ്മ മരിയ കാർമൽ പൊന്നാനിയിലെ എം&period;ഐ&period; സ്കൂളിലെ അധ്യാപികയായിരുന്നു&period; അപ്പോൾ നോമ്പ് വന്നാൽ അമ്മയുടെ സ്കൂളിന് ഒരുമാസം വെക്കേഷൻ ആയിരിക്കും&period; അത് കഴിഞ്ഞ് എല്ലാവർക്കും സ്കൂൾ പൂട്ടുമ്പോൾ അമ്മക്ക് സ്കൂളിൽ പോകേണ്ടിയും വരും&period; അതുപോലെ വെള്ളിയാഴ്ചകളിൽ മുസ്‍ലിം കുട്ടികൾക്ക് പള്ളിയിൽ പോകാനും അവധിയായിരുന്നു&period; പിന്നീട് ഒരുമാസത്തെ നോമ്പുകാല അവധി എല്ലാവർക്കുമുള്ളപോലെ വേനൽക്കാല വെക്കേഷനോടൊപ്പമായി&period; എട്ടാം ക്ലാസിൽ എത്തിയപ്പോഴാണ് നോമ്പിനെയും പെരുന്നാളിനെയും അടുത്തറിയാനും നോമ്പുതുറക്കും പെരുന്നാളിനുമൊക്കെ കൂട്ടുകാരുടെ വീടുകളിൽ പോകാനും തുടങ്ങിയത്&period;നോമ്പുകാലത്ത് എ&ZeroWidthSpace;ന്റെ ക്ലാസിലെ കുട്ടികൾ ഇടക്കിടക്ക് &&num;8216&semi;സർ ഒന്ന് തുപ്പീട്ട് വരാം&&num;8217&semi; എന്നു പറഞ്ഞ് തുപ്പാൻ പോകുമായിരുന്നു&period; പകൽ ഉമിനീരുപോലും ഇറക്കാതെ നോക്കുന്ന നോമ്പ് എന്നെ അതിശയിപ്പിച്ചിരുന്നു&period; അന്ന് കുട്ടികളായിരുന്നപ്പോൾ നോമ്പെടുത്തിരുന്നവർ ഇന്ന് വലുതായപ്പോഴും നോമ്പെടുക്കുന്നുണ്ട്&period; ക്ലാസിലെ മനാഫ്&comma; അടുത്ത വീട്ടിലെ സെമീൽ തുടങ്ങിയവരുടെ വീടുകളിൽ ഒക്കെയായിരുന്നു നോമ്പുതുറയും പെരുന്നാളും കൂടാൻ പോയിരുന്നത്&period; അവരുടെ വീടുകളിൽ നോമ്പുതുറ സമയത്ത് പലഹാരങ്ങൾ വളരെ സമൃദ്ധമായിരുന്നു&period; അതിൽ അന്ന് മറ്റെങ്ങും അങ്ങനെ ലഭിക്കാത്ത ഒന്നായിരുന്നു മുട്ടമാല&comma; ഉന്നക്കായ ഒക്കെ&period; നോമ്പു കഴിഞ്ഞെത്തുന്ന പെരുന്നാളിനെ വരവേൽക്കുമ്പോൾ കൂട്ടുകാർക്ക് ഇരട്ടി സന്തോഷമായിരുന്നു&period; പെരുന്നാളിന് വിഭവം ബിരിയാണി തന്നെ&period;നോമ്പും പെരുന്നാളുമായാൽ എല്ലാ വീടുകളിൽനിന്നും ക്ഷണം വരും&period; എന്നാൽ&comma; ക്രിസ്മസ് ആയാൽ തിരിച്ചുവിളിക്കാൻ ആ ഭാഗത്ത് അന്ന് ഞങ്ങൾ ഒരു ക്രിസ്ത്യൻ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ&period; അപ്പോൾ അമ്മ പറയും&comma; നോമ്പിനും പെരുന്നാളിനും ഒക്കെ പോയി തിന്നോ&comma; പക്ഷേ ക്രിസ്മസ് ആവുമ്പോൾ എല്ലാവർക്കും തിരിച്ചുകൊടുക്കാനും മറക്കണ്ട എന്ന്&period; കാരണം അന്ന് അങ്ങനെ കൊടുക്കൽ വാങ്ങലിലൂടെ സ്നേഹം നിലനിന്നിരുന്ന കാലമായിരുന്നു&period; എന്നാൽ&comma; ഇന്ന് നമ്മുടെ തലമുറ വളർന്നതോടെ കിട്ടിയാൽ തന്നെ തിരിച്ചുകൊടുക്കണം എന്നുള്ള സ്നേഹങ്ങളും നിർബന്ധങ്ങളും ഒക്കെ ഇല്ലാതായി&period; സമ്മാനങ്ങളും അങ്ങനെയായിരുന്നു&period; കിട്ടിയാൽ തിരിച്ചുകൊടുക്കണം&period; കൊടുത്താൽ തിരിച്ചുകിട്ടണം&period; അങ്ങനെ ആ സ്നേഹബന്ധങ്ങൾ നിലനിർത്തണം എന്നൊക്കെയായിരുന്നു&period; എന്നാൽ&comma; ഇന്ന് അത്തരം നിർബന്ധങ്ങൾ ഒന്നുമില്ല&period; അന്ന് അങ്ങനെ മതപരമായ വേർതിരിവുകളൊന്നുമില്ലായിരുന്നു&period; പെരുന്നാൾ എല്ലാവരുടെയും പെരുന്നാൾ ആയിരുന്നു&period; അതിനാൽ പൊന്നാനി കാലത്തെ പെരുന്നാളുകളായിരുന്നു പൊന്നിൻ പെരുന്നാളുകൾ -ഷൈൻ ടോം ചാക്കോ പറഞ്ഞു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

7 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

7 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

8 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

8 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

8 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

8 hours ago