Categories: PONNANI

പൊന്നാനിയിൽ തെരുവുനായ ആടിനെ കടിച്ചുകൊന്നു

പൊന്നാനി : തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് അറുതിയാകുന്നില്ല. വീട്ടിൽ മൃഗങ്ങളെ വളർത്താനും കഴിയാത്ത സ്ഥിതിയിലായി കാര്യങ്ങൾ. വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന ആടിനെ കൂട്ടത്തോടെയെത്തിയ നായ്‌ക്കൾ കടിച്ചുകൊന്നതാണ് ഒടുവിലത്തെ സംഭവം. കോട്ടത്തറ പള്ളിക്കു സമീപത്തെ മാരാത്ത് രാജേഷിന്റെ വീട്ടിലെ ആടിനെയാണ് തെരുവുനായ്‌ക്കൾ കടിച്ചുകൊന്നത്. തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ രണ്ടാഴ്‌ച മുൻപും രാജേഷിന്റെ വീട്ടിലെ ഒരു ആട് ചത്തിരുന്നു. ബുധനാഴ്‌ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആടിന്റെ കരച്ചിൽകേട്ട് വീട്ടുകാരെത്തിയെങ്കിലും കഴുത്തിൽ കടിയേറ്റതിനാൽ ആട് തത്‌ക്ഷണം ചത്തു. ഈ ഭാഗത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭാധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ല. കുട്ടികൾക്കുപിന്നാലെയും നായ്‌ക്കൾ ഓടുന്നതിനാൽ രക്ഷിതാക്കളും ഏറ ഭീതിയിലാണ്.

Recent Posts

“ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി.

എടപ്പാള്‍ :ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തവനൂരിൽ തുടക്കമായി.കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ…

1 hour ago

അനുഭവം പങ്കുവെച്ചു അസ്‌കർ ; കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ.

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും…

2 hours ago

40-ാം വയസ്സിലെ ആദ്യഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അല്‍ നസറിന് വിജയം.

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം. അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍…

2 hours ago

ഇനിയും പ്രതീക്ഷ വച്ചിട്ട് കാര്യമില്ല, സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. ഒരു…

2 hours ago

🕋ഉംറ ബുക്കിംഗ് തുടരുന്നു…..🕋

ഫെബ്രുവരി 09 ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു✈️✈️ മിതമായ നിരക്കിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക….💫15ദിവസ പാക്കേജ്💫മിതമായ…

4 hours ago

കാസര്‍കോട് നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍.

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്.ബിരിക്കുളം, കൊട്ടമടല്‍, പരപ്പ…

4 hours ago