Categories: CHANGARAMKULAM

പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് ‘അഷ്‌റഫ് കോക്കൂരിന് ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

ചങ്ങരംകുളം:രാഷ്ട്രീയ ,സാമൂഹിക ,വിദ്യാഭ്യാസ ,മത ,സാംസ്കാരിക രംഗങ്ങളിൽ അൻപത് വർഷമായി തിളങ്ങി നിൽക്കുന്ന മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും, മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനറും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അഷ്‌റഫ് കോക്കൂരിന് പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തിൽ ചങ്ങരംകുളം ഓപ്പൺ ഫോറം ഏര്‍പ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.ചങ്ങരംകുളം എഫ് എല്‍ ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്‌കാരം നൽകി.സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു,ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ ലീഡറായി പൊതുപ്രവർത്തനം ആരംഭിച്ചു മുസ്‌ലിം ലീഗിന്റെ നേതൃ നിരയിൽ എത്തി നിൽക്കുമ്പോൾ ഒട്ടേറെ മികവുറ്റ പ്രവർത്തങ്ങൾ ഈ നാടിന് വേണ്ടി സംഘടിപ്പിക്കാനും നേതൃത്വം നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.മികവിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സ്നേഹ ജാലകം എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകി പ്രകാശനം ചെയ്തു, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു.ഡോക്ടർ എം പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു, പി നന്ദകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, സി എച്ച് റഷീദ്, പി ടി അജയ് മോഹൻ, നാലകത്ത് സൂപ്പി,അഡ്വക്കറ്റ്ഇ സിന്ധു, സുഹറ മമ്പാട്, പി പി യൂസഫലി,സ്വാഗതസംഘം ജനറൽ കൺവീനർ സി എം യൂസഫ്, ഷാനവാസ് വട്ടത്തൂർ,ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി എ റഷീദ്,അസീസ് കൂടല്ലൂർ,വി കെ എം ഷാഫി, പിഎംകെ കാഞ്ഞിയൂർ, എം എം മുബാറക്ക്, പി ടി സെയ്തു മുഹമ്മദ്,ഹമീദ് ബാബു ആനക്കപറമ്പിൽ,എം എം വീരാൻ കോയ, സി കെ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.

Recent Posts

അഭിമാന നേട്ടവുമായി അങ്കിതയും ഭരത്കൃഷ്ണയും ജന്മനാട്ടില്‍ തിരിച്ചെത്തി

ചങ്ങരംകുളം:നേപ്പാളില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി അങ്കിതയും,ഭരത് കൃഷ്ണയും.ചങ്ങരംകുളം എസ് എം സ്കൂളിലെ നാലാം ക്ളാസ്…

1 hour ago

കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

വട്ടംകുളം | ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുടങ്ങി കിടന്നിരുന്ന കുടിവെള്ള പദ്ധതി പുനരാരംഭിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചോലക്കുന്നിലാണ്…

1 hour ago

ഇന്ദിരാദേവി ടീച്ചർക്ക് യാത്രയയപ്പ് നൽകി

44 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എം. ഇന്ദിരാദേവി ടീച്ചർക്ക് കരിമ്പനക്കുന്ന് ജനകീയ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. വട്ടംകുളം…

2 hours ago

താനൂർ ബോട്ട് ദുരന്തം; ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്ന് കമീഷൻ അഭിഭാഷകൻ

തി​രൂ​ർ: താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള വീ​ഴ്ച​യും കാ​ര​ണ​മാ​യെ​ന്ന് ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ ക​മീ​ഷ​ൻ മു​മ്പാ​കെ ക​മീ​ഷ​ന്റെ ത​ന്നെ അ​ഭി​ഭാ​ഷ​ക​നാ​യ…

2 hours ago

ഹെഡ്ഗേവാര്‍ വിവാദത്തില്‍ പ്രതിഷേധം; പാലക്കാട് നഗരസഭാ യോഗത്തില്‍ കയ്യാങ്കളി, വനിതാ കൗണ്‍സിലര്‍ കുഴഞ്ഞുവീണു

പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം. യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി.…

3 hours ago

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: നാല് വിദ്യാർഥികളെ കോളേജ് പുറത്താക്കി

എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർഥികളെ കോളേജ് പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല.…

3 hours ago