പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം.

ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്. പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്. പ്രതിയുടെ പിന്നാലെ പൊലീസ് ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍. പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് കോളനിയില്‍ ആയിരുന്നു സംഭവം. തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്

Recent Posts

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് യുവാക്കൾ മുന്നിട്ടിറങ്ങുക.-തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൈറ്റ്‌ അലെർട്ട്.

എടപ്പാൾ :വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയും, നടപടിയെടുക്കേണ്ട ഭരണകൂട അനാസ്ഥക്കെതിരെയും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത്…

1 hour ago

ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണം:സി.ഹരിദാസ്

എടപ്പാള്‍:ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ്…

1 hour ago

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ…

2 hours ago

രക്തസാക്ഷി അനുസ്മരണം നടത്തി

എടപ്പാൾ | എസ് എഫ്‌ ഐ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് രക്തസാക്ഷി അനുസ്മരണം നടത്തി. എടപ്പാൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…

2 hours ago

മഹിളാ കോൺഗ്രസ്സിൻ്റെ സഹസ് യാത്രക്കുള്ള ഈത്തപ്പഴം ചാലഞ്ച് ഉത്ഘാടനം ചെയ്തു

മഹിളാ കോൺഗ്രസ്സ് സ്റ്റേറ്റ് പ്രസിഡൻറ് അഡ്വ. ജേ ബി മേത്തർ നയിക്കുന്ന സാഹസ് കേരള യാത്രക്ക് തവനൂരിൽ നിന്ന് 500…

2 hours ago

റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി, ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി

റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി, ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി. റമദാന്‍ വ്രതവും ഉത്സവവും ഒന്നിച്ചെത്തിയതോടെ കോഴിക്കോട് കാപ്പാട്…

2 hours ago