തൃശ്ശൂർ: പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. തൃശ്ശൂർ പെരിങ്ങോട്ടുകരയിലാണ് സംഭവം. വീടിന് മുൻവശത്ത് വെച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തിൽ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീ ആളിപ്പടർന്ന് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.
ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…