Categories: VATTAMKULAM

പാർപ്പിട രംഗത്ത് മുന്നേറ്റത്തിനുള്ള പദ്ധതികളുമായി വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ

എടപ്പാൾ: വട്ടംകുളം പാർപ്പിട രംഗത്ത് മുന്നേറ്റത്തിനുള്ള പദ്ധതികളുമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എൻ ദേവകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് പദ്ധതി വിശദീകരിച്ചു.നിലവിൽ 10 കോടിയുടെ വാർഷിക പദ്ധതിയായിരുന്നെങ്കിൽ അടുത്ത വർഷം 11 കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

അപേക്ഷ നൽകിയ എല്ലാ പിന്നോക്കക്കാർക്കും അതി ദരിദ്രർക്കും മത്സ്യ തൊഴിലാളികൾക്കും മുൻഗണന നൽകി ഇരുനൂറിൽപ്പരം പേർക്കു പുതിയ വീടുകൾ നിർമിക്കാനാണ് തീരുമാനം. പഞ്ചായത്തിലെ ചെറിയ ഗ്രാമങ്ങളിലേക്കടക്കം ബസുകളോടിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യും. എം.എ നജീബ്, പത്തിൽ അഷ്റഫ്, ദീപ മണികണ്ഠൻ, ഇബ്രാഹിം മൂതൂർ, ജാനകി, ശ്രീജ പാറക്കൽ, യു.പി പുരുഷോത്തമൻ, മൻസൂർ മരയങ്ങാട്ട്, പ്രഭാകരൻ നടുവട്ടം, അഷ്റഫ് മാണൂർ, കെ.ഭാസ്കരൻ വട്ടംകുളം, എം.എ നവാബ്, എം.നടരാജൻ, പി.എസ് ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.

Recent Posts

കേരളം പാസാക്കിയ വഖഫ് ഭേദഗതി ബിൽ അറബിക്കടലിൽ മുങ്ങും; സുരേഷ് ഗോപി

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ്…

11 hours ago

പറവകൾക്കു സ്നേഹ തണ്ണീർ കുടം :പദ്ധതിയുടെ മലപ്പുറം ജില്ലയിലെ സമാപനം പൊന്നാനിയില്‍ നടന്നു

പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ…

11 hours ago

ലഹരിക്കെതിരെ സിഗ് നേച്ചർ ക്യാബയിൻ ,കേരളത്തെ ഡ്രഗ് സ്റ്റേറ്റ് ആക്കാൻ അനുവദിക്കില്ല:കോൺഗ്രസ്സ്

തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും…

11 hours ago

വഖഫ് ബില്ല് പസ്സാക്കുന്നതിനെതിരെ പ്രതിഷേധം;വെൽഫെയർ പാർട്ടി എടപ്പാളിൽ പ്രതിഷേധ മാർച്ച് നടത്തി

എടപ്പാൾ:ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം…

11 hours ago

എടപ്പാളിലെ തർക്കഭൂമി: സ്ഥലം നാളെ സർവ്വേ നടത്തും

എടപ്പാൾ | ടൗണിലെ തർക്ക സ്ഥലത്തെ അതിർത്തി പുനർ നിർണ്ണയ പരിശോധന നാളെ കാലത്ത് 10 ന് നടക്കും. എ…

11 hours ago

പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി…

11 hours ago