പാലപ്പെട്ടി ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2000 SSLC ബാച്ചിൻ്റെ ആഭിമുഖ്യത്തിൽതിരികെ 2K25 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ ഖാലിദ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മറ്റി ചെയർമാൻ താഹിർ പെർഫെക്ട് അധ്യക്ഷനായി. സ്കൂൾ എച്ച് എം ഫാത്വിമ കെ.വി മുഖ്യ അതിഥിയായി. പി.ടി എ പ്രസിഡണ്ട് ഇകെ ഇസ്മായിൽ,പൂർവ്വ വിദ്യാർത്ഥികളായ സഫീർ ആശ, ഫൈസൽ,സീനത്ത് ,ശബാബ്,ശംസുദ്ദീൻ,ശഫാഅത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.മുൻ അധ്യാപകരായ ഭരതൻ ,മൊയ്തീൻകുട്ടി, സൈമൺ, രാജൻ, യൂസഫ് , ശ്രീദേവി, മേരി റോസ് ,ശോഭന ,ചന്ദ്രിക,ഗിരിജ ,പ്രസന്നൻ, റോസ്‌ലി ,ആൻ്റണി തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.പ്രോഗ്രാമിൻ്റെ ഭാഗമായി നടന്ന പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.പ്രോഗ്രാം കൺവീനർ പി.എം ആമിർ സ്വാഗതവും സ്വാലിഹ് നന്ദിയും പറഞ്ഞു
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.ആനക്കൊമ്ബ് നെഞ്ചിനകത്ത്…
`ന്യൂഡൽഹി: ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ്…
മാറഞ്ചേരി:പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന്…
കൊച്ചി | ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ എക്സൈസ്…
ഇന്ത്യയിലും വിദേശത്തും ഉയർന്ന ജോലിസാധ്യത ഉള്ള പാരാമെഡിക്കൽ ഡിഗ്രീ , ഡിപ്ലോമ കോഴ്‌സുകൾ ഇനി ചങ്ങരംകുളത്തും പഠിക്കാം..10ത്,+2 വിദ്യാഭ്യാസ യോഗ്യത…
തവനൂർ | ആരോഗ്യ ബോധവത്ക്കരണ സന്ദേശ പ്ലെക്കാർഡുകളുമായി ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. "ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ…