Categories: KERALA

പാമ്പ് പിടിക്കാൻ ക്രിമിനലുകളും:സർപ്പ ആപ്പിനെതിരെ പരാതി,പാമ്പിൻവിഷം കൈവശം വച്ചതിന് പിടിയിലായ ആളും പട്ടികയിൽ

ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടിച്ച് സുരക്ഷിതമായി കാട്ടിലയക്കാൻ സർക്കാർ തയ്യാറാക്കിയ സർപ്പ ആപ്പിനെതിരെ വ്യാപക പരാതികൾ.ക്രിമിനൽ കേസിൽ പെട്ട നിരവധി പേർ പാമ്പ് പിടിക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ലൈസൻസ്
നൽകുമ്പോൾ പാശ്ചാത്തലം പരിശോധിക്കുന്നില്ലെന്നുമാണ് പരാതി.കണ്ണൂർ ജില്ലിയിലെ പാമ്പുപിടുത്തക്കാരുടെ ലിസ്റ്റിൽ പാമ്പിൻ വിഷം കൈവശം വച്ചതിന് അറസ്റ്റിലായ ആൾ പോലും ഉൾപ്പെട്ടിട്ടുണ്ട്’.

പാമ്പിനെ കണ്ടെത്തിയാൽ ആ വിവരം ജി പി എസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പിലേക്ക് നൽകാം. സംസ്ഥാനത്തൊട്ടാകെ 900ത്തിൽ അധികം റെസ്ക്യൂവർമാരാണ് ആപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. റെസ്ക്യൂവർമാർ ക്രിമിനൽ പാശ്ചാത്തലം ഉള്ളവരോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ആവരുതെന്നാണ് ചട്ടം. എന്നാൽ കണ്ണൂർ ജില്ലയിൽ മാത്രം ആകെയുള്ള 43 റെസ്ക്യൂവർമാരിൽ 3 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 

ഇതിൽ പാമ്പിൻ വിഷം കൈവശം വച്ചതിന് നിലവിൽ കേസിൽപെട്ടയാളും ഉൾപ്പെടുന്നു. അപകടം പറ്റിയ കാട്ടുപന്നിയുടെ മാംസം ഭക്ഷണത്തിനായി എടുത്ത ഫോറസ്റ്റ് വാച്ചർ കൂടിയായ മറ്റൊരാൾ ജാമ്യത്തിലിറങ്ങി നിലവിൽ റെസ്ക്യുവറായി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു റെസ്ക്യുവർ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശമിച്ച കേസിൽ ശിക്ഷിച്ചയാളാണ്. പാമ്പിനെ കാണുമ്പോൾ ക്രിമിനലാണോയെന്നറിയാതെയാണ് പൊതുജനം റെസ്ക്യൂവർമാരെ വിളിക്കുന്നത്. ഇത് അപകടകരമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

പിടിക്കുന്ന പാമ്പിനെ കൃത്യമായി കാട്ടിൽ വിടാതെ വിഷം ശേഖരിച്ച് വിൽപന നടത്തുന്ന ചിലരും റെസ്ക്യൂവർമാരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപണമുണ്ട്. ലൈസൻസ് നൽകുമ്പോൾ സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യം. നിലവിൽ ക്രിമിനൽ കേസുകളിൽ പെട്ടവരെ അടിയന്തിരമായി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Recent Posts

“മോണ്ടിസോറി ടീച്ചർ പഠനം ചങ്ങരംകുളത്തെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാവട്ടെ”

മികച്ച ഒരു ടീച്ചർ കരിയർ നേടിയെടുക്കാനുള്ള നല്ലൊരു ഓപ്ഷൻ ആണ് മോണ്ടിസോറി ടി ടി സി.ഇന്ത്യയിലും വിദേശത്തും നിരവധി ജോലി…

44 seconds ago

“ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി.

എടപ്പാള്‍ :ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തവനൂരിൽ തുടക്കമായി.കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ…

2 hours ago

അനുഭവം പങ്കുവെച്ചു അസ്‌കർ ; കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ.

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും…

2 hours ago

40-ാം വയസ്സിലെ ആദ്യഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അല്‍ നസറിന് വിജയം.

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം. അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍…

2 hours ago

ഇനിയും പ്രതീക്ഷ വച്ചിട്ട് കാര്യമില്ല, സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. ഒരു…

2 hours ago

🕋ഉംറ ബുക്കിംഗ് തുടരുന്നു…..🕋

ഫെബ്രുവരി 09 ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു✈️✈️ മിതമായ നിരക്കിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക….💫15ദിവസ പാക്കേജ്💫മിതമായ…

5 hours ago