പെരുമ്പിലാവ് : പഴഞ്ഞി കോട്ടോലിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു. അപകടത്തിൽ ട്രാവലർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ്
അപകടമുണ്ടായത്. വട്ടംപാടം ഭാഗത്തുനിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽ പെട്ടത്. ശക്തമായ മഴയെ തുടർന്ന് റോഡ് കൃത്യമായി കാണാൻ കഴിയാത്തതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെതുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അപകട വിവരമറിഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ടെമ്പോ ട്രാവലറിന്റെ ഒരുവശം
പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.
ഡല്‍ഹി: നീണ്ട 27 വര്‍ഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തി ബിജെപി. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന…
മികച്ച ഒരു ടീച്ചർ കരിയർ നേടിയെടുക്കാനുള്ള നല്ലൊരു ഓപ്ഷൻ ആണ് മോണ്ടിസോറി ടി ടി സി.ഇന്ത്യയിലും വിദേശത്തും നിരവധി ജോലി…
എടപ്പാള്‍ :ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തവനൂരിൽ തുടക്കമായി.കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ…
കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും…
സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം. അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. ഒരു…