ദില്ലി: എട്ടാം ശമ്ബള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നല്‍കി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്ബളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ.ഏഴാം ശമ്ബള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനില്‍ക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്ബള കമ്മീഷന് അനുമതി നല്‍കിയത്. ചെയർമാനും രണ്ടു അംഗങ്ങളും സമിതിയില്‍ ഉണ്ടാകും. ഇവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സർക്കാരുകളുമായും തത്പര കക്ഷികളുമായും ചർച്ച നടത്തിയ ശേഷം ശമ്ബളം പരിഷ്കരിക്കും. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം വർധിക്കും.
ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം. പതിനായിരക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലമാണ് ദില്ലി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കേന്ദ്രസർക്കാരിന് അനുകൂലമായി മാറിയേക്കാം. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്അവതരിപ്പിക്കാനിരിക്കെയുള്ളതാണ് കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതേസമയം ഈ കമ്മീഷനെ എന്ന് രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…