Categories: MALAPPURAM

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം ആമയൂരില്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു.കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരും അറിയാതെ പോയിരുന്നു.

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടില്‍ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Recent Posts

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

1 hour ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

1 hour ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

3 hours ago

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…

3 hours ago

‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

3 hours ago

കെ എസ് ടി എ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.

ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…

5 hours ago