Categories: Kunamkulam

നാല് പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കി, കുന്നംകുളത്തു യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

&NewLine;<p>കുന്നംകുളം&colon; യൂത്ത് കോൺഗ്രസ് നേതാവിനെ അകാരണമായി കുന്നംകുളം പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി&period; കോടതി ഉത്തരവിനുശേഷം തുടർനടപടിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്&period; യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോർട്ടിലുളളത്&period; പരാതി ഉയർന്ന അന്നുതന്നെ നടപടിയെടുത്തെന്നും നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തേക്കുളള ഇൻക്രിമെന്റ് റദ്ദാക്കിയെന്നും സ്ഥലം മാറ്റലടക്കമുളള നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു&period; എസ്‌ഐ നുഹ്മാൻ&comma; സിപിഒമാരായ ശശീന്ദ്രൻ&comma;സന്ദീപ്&comma; സജീവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്&period;കുന്നംകുളം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സജീവാണ് ക്രൂരമർദ്ദനത്തിനിരയായത്&period; 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം&period; വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു&period; ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌&ZeroWidthSpace;‌റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു&period;സംഭവവുമായി ബന്ധപ്പെട്ട് സുജിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു&period; &OpenCurlyQuote;നാട്ടിലെ കുട്ടികൾ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ക്ലബിൽ ഇരിക്കുകയായിരുന്നു&period; അപ്പോഴാണ് പൊലീസ് വന്നത്&period; കുട്ടികൾ എന്നെ വിളിക്കുകയായിരുന്നു&period; പൊലീസുകാർ മോശമായാണ് സംസാരിച്ചത്&period; എന്തിനാണ് മോശമായി സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു&period; ഞാനാരാ എന്ന് അവർ ചോദിച്ചു&period; പൊതുപ്രവർത്തകനാണെന്ന് പറഞ്ഞതാണ്&period; അപ്പോൾ തന്നെ അവർ എന്റെ ഷർട്ട് വലിച്ചുകീറി&period; വണ്ടിയിൽ കയ&ZeroWidthSpace;റ്റി സ്&ZeroWidthSpace;റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു&period; വണ്ടിയിലിട്ടും ഉപദ്രവിച്ചു&period; സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയിട്ടും മർദ്ദിച്ചു’- സുജിത്ത് പറഞ്ഞു&period;വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു&period; കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

3 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

4 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

4 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

9 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

11 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

11 hours ago