കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളായ പന്ത്രണ്ടുകാരിയാണ് കൊലപാതകം നടത്തിയത്. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ – മുത്തു ദമ്പതികളുടെ മകൾ യാസികയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പന്ത്രണ്ടുകാരി പൊലീസിനോട് പറഞ്ഞു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികൾക്ക് കുഞ്ഞുണ്ടായത്. മൂന്നുവർഷം മുമ്പാണ് കുടുംബം കേരളത്തിലെത്തിയത്.പന്ത്രണ്ടുകാരിക്ക് മാതാപിതാക്കളില്ല. അക്കമ്മലിന്റെയും മുത്തുവിന്റെയും കൂടെയാണ് പന്ത്രണ്ടുകാരിയും അനുജത്തിയും കഴിയുന്നത്. കുഞ്ഞ് വന്നതോടെ തന്നോടുള്ള ഇഷ്ടം കുറയുമോയെന്ന് പെൺകുട്ടി പേടിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ശുചിമുറിയിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ പെൺകുട്ടി, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. അതുകഴിഞ്ഞ് അക്കമ്മലിനെയും മുത്തുവിനെയും വിളിച്ചുണർത്തി കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു.സമീപ പ്രദേശങ്ങളിലൊക്കെ നോക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടർന്ന് കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടക്കുന്ന സമയം നാലുമാസം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും പന്ത്രണ്ടുകാരിയും അനുജത്തിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലുള്ള ആരോ തന്നെയാണ് അരുംകൊല നടത്തിയതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. ചോദ്യം ചെയ്തതോടെ പെൺകുട്ടി കുറ്റം സമ്മതിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കുകയാണ്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
ആധുനിക കേരളത്തിന്റെ ശിൽപിയും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ EMS എന്ന ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിടവാങ്ങിയിട്ട് ഇന്ന് 27…
ചങ്ങരംകുളം:പ്രാണാകമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ചന്ദനക്കാവ് അവതരിപ്പിച്ചു.കാഞ്ഞിയൂർ പ്രദേശങ്ങളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സംഘം പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകമാണ് അരങ്ങേറിയത്.സോമൻ…
എടപ്പാള്‍:പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി എല്ലാ വർഷും വിതരണം ചെയ്തു വരുന്ന റംസാൻ-വിഷു കിറ്റ് വിതരണം കുന്നിശ്ശേരി മുഹമ്മദ്ക്കയുടെ വീട്ടിൽ…
പൊന്നാനി: ചാർകോൾ ചിത്രകലാ കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ചിത്രകല ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദർശനം പൊന്നാനി ചാർക്കോൾ…
വെളിയങ്കോട്:വർഷംതോറും നടത്തിവരുന്ന എംടിഎം കോളേജ് ഇഫ്താർ സംഗമത്തിൽ അഞ്ചൂറോളം പേര് പങ്കെടുത്തു. എംടിഎം ട്രസ്റ്റ് ട്രഷറർ ഡോ: ഷഹീർ നെടുവഞ്ചേരി…
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഇന്നലെ രാത്രി ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരു മാസം മുമ്പ് താമരശ്ശേരിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന…