Categories: Kochi

നാടും സിനിമയും ലഹരി വിമുക്തമാകട്ടെ; ഫെഫ്ക പി.ആര്‍.ഒ. യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ.യൂണിയൻ (FEFKA PRO Union) നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികള്‍ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന, പരമാവധി രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

14 വയസ്സിന് മുകലിലേക്കുള്ളവർക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച്‌ ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തില്‍ രണ്ട് മിനിട്ടില്‍ കവിയാത്ത ഹ്രസ്വചിത്രം ഏപ്രില്‍ 10ന് മുൻപ് യൂണിയൻ്റെ ഇമെയിലില്‍ അയച്ച്‌ മത്സരത്തില്‍ പങ്കെടുക്കാം. സൃഷ്ടികള്‍ അയക്കുന്നവരുടെ പേരും മേല്‍വിലാസവും, മൊബൈല്‍ നമ്ബർ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.

മൊബൈലില്‍ ഷൂട്ട് ചെയ്തോ, അല്ലാത്തതോ ആയ വീഡിയോകള്‍ സ്വീകരിക്കുന്നതാണ്. ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങള്‍ക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കെടുത്ത് മികവ് പുലർത്തിയവർക്ക് പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ യൂണിയൻ്റെ ഫേസ്ബുക്കില്‍ സംപ്രേഷണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ ഫെഫ്ക പി.ആർ.ഒ. യൂണിയൻ ടീമിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടുള്ളതല്ല. ഹ്രസ്വചിത്രങ്ങള്‍ മുമ്ബ് പ്രസിദ്ധീകരിച്ചവയാകരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99953 24441, 98479 17661 എന്ന നമ്ബറുകളില്‍ ബന്ധപ്പെടുക.

Recent Posts

കാറിനുള്ളില്‍ കുടുങ്ങി 6വയസുകാരി, ഗുരുവായൂരില്‍ കുട്ടിയെ കാറിലിരുത്തി ദമ്ബതികളുടെ ക്ഷേത്ര ദര്‍ശനം.

തൃശ്ശൂർ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്ബതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത്…

20 minutes ago

എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു

ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.…

38 minutes ago

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പനയംപാടത്ത് വീണ്ടും അപകടം, ലോറി ഡ്രൈവർ മരിച്ചു

തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ…

2 hours ago

രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്. കുട്ടൻനായരുടെ…

4 hours ago

വളയംകുളത്ത് ’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…

4 hours ago

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും…

4 hours ago