കൊച്ചി: മിമിക്രി താരം സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്. കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ്.
മികച്ച രീതിയിൽ നൃത്തം ചെയ്തതിന് കമൽ ഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. ഇതോടെ സന്തോഷ് അവ്വൈ സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. 20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭൻ, സ്പാനിഷ് മസാല, അപരൻമാർ നഗരത്തിൽ തുടങ്ങി നിരവധി സിനിമകളിൽ സന്തോഷ് അഭിനയിച്ചു.
ജയറാം, നാദിർഷ, കലാഭവൻ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളിൽ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്കാരം ശനിയാഴ്ച രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…