ചങ്ങരംകുളം: അഞ്ച് മിനിട്ടിനുളളില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി “ടാലൻ്റ് റെക്കോർഡ് ബുക്കിന്റെ” ദേശീയ റെക്കോർഡിൽ ഇടംപിടിച്ചു കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ദഅവാ കോളേജ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് കക്കിടിക്കൽ. കണക്കിലെ അഞ്ഞൂർ അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്. എറണാകുളം മുനിസിപ്പല്‍ കോർപ്പറേഷൻ ടൌൺഹാളിൽ നടന്ന ചടങ്ങിൽ ടാലൻ്റ് റെക്കോർഡ് ടീം അംഗമായ രാജസ്ഥാനിൽ നിന്നുള്ള രക്ഷിത ജയിൻ സർട്ടിഫിക്കറ്റ് കൈമാറി. കക്കിടിപ്പുറം കുന്നുംപാടത്ത് അഷ്റഫ് മുസ്ലിയാർ – സലീമ ദമ്പത്തികളുടെ ഇളയ മകനായ മുഹമ്മദ് മിൻഹാജ് DHOHSS പൂക്കരത്തറ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ആലംകോട് വാർഡ് – 2 ജാസ്മിൻ ടീച്ചർ ട്രൈനർ ആയിട്ടുള്ള ബി.സ്മാർട്ട് അബാക്കസിലാണ് പരിശീലനം നടത്തുന്നത്.ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ സംഘടിപ്പിച്ച അനുമോദ സദസ്സിൽ കേരള ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹസ്സൻ ഹാജി കേരള, അബ്ദുസ്സലാം സഅദി കക്കിടിപ്പുറം, ഷഹീർ നൂറാനി, കെ.ഇബ്റാഹീം അസ്‌ലമി സംബന്ധിച്ചു
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…