എടപ്പാൾ | ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2024-25 വർഷത്തെ ജനകീയാസൂത്ര പദ്ധതിയിൽ ഉൾപെടുത്തി പുതിയതായി തേനിച്ച കൃഷി തുടങ്ങുന്ന. കർഷകർക്ക് തേനിച്ച കൂടും ,സ്റ്റാൻഡും,സ്‌മോക്കറും,അടകത്തിയും ഉൾപെടെയുള്ള അനുബദ്ധ സാധനങ്ങളും എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി സുബൈദ വാർഡ് 8 ലെ ഫാത്തിമ മജീദ് നമ്പർവീട്ടിൽ എന്ന കർഷകക്ക് നൽകിയും എടപ്പാൾ പൊന്നാഴിക്കര എടപ്പാം വീട്ടിൽ മോഹനൻ ഉത്പാദിപ്പിച്ച തേനിൻ്റെ വിതരണ ഉദ്ഘാടനവും നിർവഹിച്ചു. എടപ്പാൾ കൃഷി ഓഫിസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി ശുദ്ധമായ തേൻ എ ടപ്പാളിൽ ഉദ്പാദിപ്പിച്ച് എടപ്പാളിൽ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചർമ്മസംരക്ഷണത്തിനും,ശരീരഭാരം കുറക്കുന്നതിനും ഉത്തമമായ തേൻ പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്നതാണ്. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ സിന്ധു മെമ്പർ സ്വാഗതവും ,എടപ്പാൾ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ ദിനേശ് ആശംസകൾ അർപ്പിച്ച ചടങ്ങിൽ കർഷകരായ മോഹനൻ , മജീദ് എന്നിവർ പങ്കെടുത്തു
പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട്…
പൊന്നാനി: നഗരസഭയെ മാലിന്യമുക്തമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിച്ചു. കുണ്ടുകടവിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ റാലി പുളിക്കക്കടവിൽ സമാപിച്ചു. ബിയ്യം കായൽ-പുളിക്കക്കടവ്…
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)…
ചങ്ങരംകുളത്ത് പ്രവർത്തിച്ചു വരുന്ന TRAVEL & TOURISM സ്ഥാപനത്തിലേക്ക് AIR TICKETING അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ സാമൂഹിക വിരുദ്ധര്‍ എരുമയുടെ…
പൊന്നാനി: പുണ്യ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവഭയവും ശിഷ്ടജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അതിനുള്ള ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ…