തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്
ചെറിയ ചാറ്റല്‍ മഴക്കൊപ്പം പാറിപ്പറന്ന് പത എത്തിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും മനസ്സിലായില്ല. കുട്ടികള്‍ പത കയ്യിലെടുത്ത് കളിച്ചു. മുതിര്‍ന്നവര്‍ കാര്യം തിരക്കി. സംഭവം പതമഴ തന്നെ ഫോം റെയിന്‍ എന്ന് പിന്നീട് വിദഗ്ധര്‍ തന്നെ സ്ഥിരീകരിച്ചു. ഇന്നു വൈകുന്നേരം തൃശ്ശൂരിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഇതിനിടയിലാണ് അമ്മാടം, കോടന്നൂര്‍ മേഖലകളില്‍ പതമഴ രൂപപ്പെട്ടത്. സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്തായാലും പത മഴ പെയ്തിറങ്ങിയതോടെ കണ്ടുനിന്നവര്‍ക്കും ആവേശം അല്ല തല്ലി.
ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക്…
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ്ണ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം മാലിന്യ മുക്ത…
പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു…
പാലക്കാട്: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ രണ്ടാം വർഷ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍.കോളേജ് യൂണിയൻ ഭാരവാഹി ദർശൻ,…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്‍കുന്ന മാറ്റമാണ് കാണുന്നത്.…
എടപ്പാൾ : എടപ്പാളില്‍ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത…