Categories: KERALA

തിരികെ ജോലിയിൽ പ്രവേശിക്കണം, ഇല്ലെങ്കിൽ..’; ആശാ വർക്കർമാർക്ക് അന്ത്യശാസനവുമായി സർക്കാർ

തിരുവനന്തപുരം ∙ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്തുണ ഏറിവരുന്നതോടെ നേരിടാന്‍ സര്‍ക്കാര്‍. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു. 

എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കണമെന്ന് നിര്‍ദേശമുണ്ട്. ആശാ പ്രവര്‍ത്തകര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് മെഡിക്കല്‍ ഓഫിസര്‍മാര്‍ സ്വീകരിക്കണം. ഇത്തരം നടപടികള്‍ക്കു കാലതാമസം ഉണ്ടായാല്‍ തൊട്ടടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്ക് അധിക ചുമതല നല്‍കിയോ നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഖന്തരമോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനയോ ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കണം. ഇതിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ്. ഇത്തരത്തില്‍ ചുമതല നല്‍കുന്നവര്‍ക്കുള്ള ഇന്‍സെന്റീവ് നല്‍കാന്‍ മിഷന്‍ ഡയറക്ടര്‍ പിന്നീട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും കത്തില്‍ പറയുന്നു.

Recent Posts

കാറിനുള്ളില്‍ കുടുങ്ങി 6വയസുകാരി, ഗുരുവായൂരില്‍ കുട്ടിയെ കാറിലിരുത്തി ദമ്ബതികളുടെ ക്ഷേത്ര ദര്‍ശനം.

തൃശ്ശൂർ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്ബതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത്…

20 minutes ago

എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു

ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.…

37 minutes ago

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പനയംപാടത്ത് വീണ്ടും അപകടം, ലോറി ഡ്രൈവർ മരിച്ചു

തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ…

2 hours ago

രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്. കുട്ടൻനായരുടെ…

4 hours ago

വളയംകുളത്ത് ’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…

4 hours ago

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും…

4 hours ago