തീയേറ്ററുകളിൽ വൻവിജയമായ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 24-ന് ചിത്രം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ച് സാമൂഹികമാധ്യമങ്ങളിൽ ഒടിടി റിലീസ് പോസ്റ്റർ പങ്കുവെച്ചു. മാർച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദർശനത്തിന് എത്തിയത്. തീയേറ്ററിലെത്തി ഒരു മാസം പൂർത്തിയാവും മുമ്പാണ് ഒടിടി റിലീസ്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത ‘തുടരും’ തീയേറ്ററിൽ എത്തുന്നതിന് ഒരുദിവസം മുമ്പാണ് ‘എമ്പുരാൻ’ റിലീസ് എന്ന പ്രത്യേകതയുമുണ്ട്.
തീയേറ്ററിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രത്തിന്റെ പ്രദർശനം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. 250 കോടിയിലേറെ കളക്ഷൻ നേടിയ ‘എമ്പുരാൻ’ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.