തിരൂർ: താനൂർ ബോട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയും കാരണമായെന്ന് ജസ്റ്റിസ് വി.കെ. മോഹനൻ കമീഷൻ മുമ്പാകെ കമീഷന്റെ തന്നെ അഭിഭാഷകനായ ടി.പി. രമേശ് ബോധിപ്പിച്ചു. വിചാരണ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ മുമ്പായുള്ള വാദം പറയലിലാണ് കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥവീഴ്ച കമീഷൻ അഭിഭാഷകൻ എണ്ണിപ്പറഞ്ഞത്.
നിയമവിരുദ്ധ രീതിയിൽ നടത്തിയിരുന്ന ബോട്ട് സർവിസിനെതിരെ പരാതി ലഭിച്ചിട്ടും നടപടികൾ കൈക്കൊള്ളുന്നതിൽ താനൂർ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരവീഴ്ച ഉണ്ടായെന്നും പൂരപ്പുഴയോട് ചേർന്ന പുറമ്പോക്കിൽ ബോട്ട് ജെട്ടി നിർമിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ നടപടി എടുത്തില്ലെന്നും വാദം കേൾക്കലിനിടെ കമീഷൻ അഭിഭാഷകൻ പറഞ്ഞു.
താനൂർ നഗരസഭ പരിധിയിൽ ബോട്ട് സർവിസ് നടത്തിയിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കപ്പെടണം. ബോട്ട് സർവിസുകൾ നിയന്ത്രിക്കുന്നതിൽ നഗരസഭക്ക് എന്താണ് അധികാരമെന്ന് വാദത്തിനിടെ ജസ്റ്റിസ് വി.കെ മോഹനൻ അഭിഭാഷകനോട് ആരാഞ്ഞു. പഴയ മൽസ്യബന്ധന ബോട്ട് നിയമവിരുദ്ധമായി തരംമാറ്റി യാത്രാബോട്ടാക്കുകയും 24 പേരെ കയറ്റാൻ മാത്രം ശേഷിയുള്ള ബോട്ടിൽ ഇരട്ടിയോളം ആളുകളെ കയറ്റുകയും ലൈസൻസില്ലാത്ത ആളെ കൊണ്ട് ഓടിപ്പിക്കുകയും ചെയ്ത ബോട്ട് ഉടമയുടെ നടപടികളാണ് അപകടത്തിന് പ്രധാന കാരണമെന്നും കമീഷൻ അഭിഭാഷകൻ വ്യക്തമാക്കി. വിചാരണവേളയിൽ സർക്കാറിന് വേണ്ടി അഡ്വ. ടി.പി അബ്ദുൽ ജബ്ബാറും മരിച്ചവരുടെ കുടുംബങ്ങൾക്കായി അഡ്വ. പി.പി റഊഫും പ്രതികൾക്കുവേണ്ടി അഡ്വ. ബാബു കാർത്തികേയനും നസീർ ചാലിയവും ഹാജരായി
കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ…
കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ റോഡിൽ നിന്നും അതിവേഗം കാർ റോഡിൽ നിന്നും അകന്ന് നടന്നു പോകുന്ന സ്ത്രീയുടെ ദേഹത്തേക്ക്…
പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടിക്കോട് ഉന്നതിയിൽ…
പൊന്നാനി | ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ മാനവികത എന്ന…
വെളിയങ്കോട്:വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.നിരവധി വാഹനങ്ങള്‍ പോത്ത് അക്രമിച്ച് കേട് വരുത്തി.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പോത്തിനെ…
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച…