Categories: THAVANUR

തവനൂർ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിന്റെ പത്താം വാർഷിക ആഘോഷങ്ങൾക് തുടക്കമായി

തവനൂർ | ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിന്റെ പത്താം വാർഷിക ആഘോഷങ്ങൾക് തുടക്കമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിൽ 400 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ CPO കമറുന്നിസ ക്ലാസ്സ്‌ നയിച്ചു. കോളേജ് പ്രിൻസിപ്പാൾ രമ കെ അധ്യക്ഷത വഹിച്ച ചടങ്ങ് തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിവി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ. വി വി സീജ സ്വാഗതം പറയുകയും സബിൻ ചിറക്കൽ (തവനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ) അലി ഹാജി (നിള ചാരിറ്റബിൾ ട്രസ്റ്റ് ), ശ്രീ ജാഫർ കുറ്റിപ്പുറം (പിടിഎ വൈസ് പ്രസിഡന്റ് ), ജിഷ്ണു പി (കോളേജ് യൂണിയൻ ചെയർമാൻ) എന്നിവർ ആശംസകൾ നേർന്നു. സുഹാന സത്താർ എ ആമുഖപ്രഭാഷണം നടത്തി.

Recent Posts

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട്…

8 hours ago

പൊന്നാനിയെ മാലിന്യമുക്ത നഗരമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിക്കുന്നു.

പൊന്നാനി: നഗരസഭയെ മാലിന്യമുക്തമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിച്ചു. കുണ്ടുകടവിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ റാലി പുളിക്കക്കടവിൽ സമാപിച്ചു. ബിയ്യം കായൽ-പുളിക്കക്കടവ്…

9 hours ago

വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം..

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)…

9 hours ago

ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

ചങ്ങരംകുളത്ത് പ്രവർത്തിച്ചു വരുന്ന TRAVEL & TOURISM സ്ഥാപനത്തിലേക്ക് AIR TICKETING അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…

10 hours ago

മിണ്ടാപ്രാണിക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം; വാല്‍ മുറിച്ചു മാറ്റി

പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ സാമൂഹിക വിരുദ്ധര്‍ എരുമയുടെ…

11 hours ago

“സമൂഹത്തിന് ഉപദ്രവകരമായവയിൽ നിന്ന് അകലം പാലിക്കുക”: കെ എം മുഹമ്മദ് ഖാസിം കോയ

പൊന്നാനി: പുണ്യ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവഭയവും ശിഷ്ടജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അതിനുള്ള ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ…

12 hours ago