Categories: Local newsTHAVANUR

തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു

വാർഡ് മെമ്പർ പ്രവിജ കെ പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തലവൻ മുഹമ്മദ്‌ റമീസ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. തവനൂർ വാർഡ് മെമ്പർമാരായ പ്രവിജ, ഷാഹിന തുടങ്ങിയവരും ശില്പശാലയിൽ പങ്കാളികളായി.ഫാബ്രിക് പെയിന്റിംഗിന്റെ ഏറ്റവും പ്രശസ്തമായ ശൈലികളിൽ ഒന്ന് വാർലി ആർട്ട്, ബീഹാറിൽ ഉത്ഭവം ചെയ്ത മധുബനി, ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള പരമ്പരാഗത കലാരൂപമായ കലംകാരി തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തി.

ഫാബ്രിക് പെയിന്റ്, പെയിന്റ് ബ്രഷുകൾ, സ്റ്റെൻസിലുകൾ തുടങ്ങി ഉപയോഗിക്കുന്ന വസ്തുക്കളെ പരിചയപ്പെടുത്തിയാണ് ശിൽപശാല ആരംഭിച്ച ത്.
ഫാബ്രിക്കിൽ വ്യത്യസ്ത പാറ്റേണുകളും ഡിസൈനുകളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുകയുണ്ടായി.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത 34 അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു. കലയ്ക്ക് അതിരുകളില്ലെന്നും പ്രായമോ ലിംഗഭേദമോ സംസ്‌കാരമോ പരിഗണിക്കാതെ ആളുകളെ ഒരുമിച്ചു കൊണ്ടുവരാൻ ഇത്തരം ശില്പശാലകൾക്ക് സാധിക്കുമെന്നും ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട് 8 വയസുകാരൻ മുതൽ 45 വയസിനു മുകളിലുള്ളവർ വരെ ശില്പശാലയിൽ പങ്കാളികളായി.

ശില്പശാലയുടെ അടുത്ത പതിപ്പ് ജൂലൈ 16ന് സ്കിൽ പാർക്കിൽ വച്ചു നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: 8089462904, 90723 70755

Recent Posts

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി : കനത്ത മഴയെ തുടർന്ന് കോട്ടയം എറണാകുളം,​ ഇടുക്കി,​ തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർമാർ അവധി…

27 minutes ago

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

2 hours ago

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

2 hours ago

വെർച്വൽ അറസ്റ്റ്’ ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ കോഴിക്കോട് പിടിയിൽ

തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ്…

2 hours ago

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

2 hours ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

4 hours ago