Categories: EDAPPALLocal news

തപാല്‍ വകുപ്പിന്റെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പദ്ധതി ഏറെ പ്രശംസനീയമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

എടപ്പാള്‍: ഡിജിറ്റല്‍ കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉത്തരവാദിത്വത്തോടെ സുഗമമായി ലഭ്യമാക്കുന്ന തപാല്‍ വകുപ്പിന്റെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പദ്ധതി ഏറെ പ്രശംസനീയമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കുന്നതിന് കേന്ദ്ര വാര്‍ത്താ വനിമയ വകുപ്പ് പോസ്റ്റ് ഓഫീസുകളില്‍ നടപ്പിലാക്കിയ കോമണ്‍ സര്‍വ്വീസ് സെന്ററിന്റെ ഉദ്ഘാടനം തെയ്യാലിങ്ങല്‍ പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റൈഹാനത്ത് അധ്യക്ഷത വഹിച്ചു.
പോസ്റ്റ് ഓഫീസുകള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിക്ഷേപ സേവനങ്ങള്‍,സേവിങ്സ് ബാങ്ക്,ഇന്‍ഷൂറന്‍സ്,സുകന്യ സമൃദ്ധി യോജന,മറ്റ് ബാങ്കിംഗ് സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ‘ഫൈവ് സ്റ്റാര്‍ വില്ലേജ് പദവിക്ക് നന്നമ്പ്ര പഞ്ചായത്ത് അര്‍ഹമായതിന്റെ പ്രഖ്യാപനം ഉത്തര മേഘല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി.നിര്‍മ്മലാ ദേവി നിര്‍വ്വഹിച്ചു. ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍,എം.വി.മൂസക്കുട്ടി ,കുഞ്ഞിമൊയ്തീന്‍,സുമിത്ര ചുങ്കത്ത്,ധന്യ ദാസ്,എ.ആതിര എന്നിവര്‍ സംസാരിച്ചു .

Recent Posts

അലമാരിയില്‍ കഞ്ചാവ്; മേശപ്പുറത്ത് മദ്യക്കുപ്പികളും കോണ്ടവും:കളമശേരി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.ഹോസ്റ്റലിലെ അലമാരയില്‍ നിന്ന്…

3 minutes ago

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു,സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…

60 minutes ago

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…

1 hour ago

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…

4 hours ago

ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന്‌ കൃത്രിമ മഴ പെയ്യിച്ചു

പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…

4 hours ago

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

12 hours ago