Categories: KERALA

ജൂൺ 26, ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം: ലഹരി -മയക്കുമരുന്ന് ഇല്ലായ്മ ചെയ്യാൻ സർക്കാറിനൊപ്പം ഓരോ കുടുംബവും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432648344-819x1024-4&period;jpg" alt&equals;"" class&equals;"wp-image-41480"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ജൂൺ 26&comma; അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം&period; മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവൽക്കരണം നൽകുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്&period; മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്&period; വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്&period;  അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീർക്കേണ്ടത്&period; ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല&comma; കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു&period; അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുകയും യുവജനങ്ങളെ തെറ്റായ മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു&period;  മുൻകാലങ്ങളിൽ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുമാണ് ഭീഷണി ഉയർത്തിയിരുന്നതെങ്കിൽ ഇന്ന് കൂടുതൽ മാരകമായ മയക്കു മരുന്നുകൾ വ്യാപകമാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു&period; മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു&period;  അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവർത്തനങ്ങൾ അതിന്റെ ഭാഗമായി അരങ്ങേറുന്നു&period; നിയമങ്ങൾ കൊണ്ടും പോലീസിന്റേയും എക്സൈസിന്റേയും പ്രതിരോധ നടപടികൾകൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടക്കുന്നുണ്ട്&period; എന്നാൽ അത്തരം നടപടികൾ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ല&period;  നാടിന്റെ ഭാവി വരും തലമുറയുടെ കൈകളിലാണ്&period; അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സർഗാത്‌മകശേഷികളും  അപകടത്തിലാക്കാൻ അനുവദിച്ചു കൂടാ&period; മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധ ദുർഗം നമുക്ക് തീർക്കേണ്ടതുണ്ട്&period; ഓരോ വ്യക്തിയും ഓരോ കുടുംബവും അതിൽ പങ്കു ചേരണം&period; ഈ ദിനത്തിന്റെ പ്രാധാന്യം ഏറ്റെടുത്ത് മയക്കുമരുന്നുകളുടേയും ലഹരി പദാർത്ഥങ്ങളുടേയും ഉപഭോഗത്തിൽ നിന്നും നാടിന്റെ വിമുക്തിക്കായി പ്രവർത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

8 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

8 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

8 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

13 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

16 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

16 hours ago