Categories: PONNANI

ജീവനക്കാരുടെ കുറവും വാഹനങ്ങളുമില്ലാതെ പൊന്നാനി അഗ്നിരക്ഷാസേന

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220723-WA0003-721x1024&period;jpg" alt&equals;"" class&equals;"wp-image-21395"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ഓഫീസിലെ ഫോൺ ബെല്ലടിക്കുമ്പോൾ പൊന്നാനിയിലെ അഗ്നിരക്ഷാസേനയ്ക്ക് ഉള്ളിൽ തീയാണ്&period; വലിയ ദുരന്തവാർത്തയാകരുതേ എന്ന പ്രാർഥനയിലാണ് ഓരോ ഫോൺ കോളും അറ്റൻഡ് ചെയ്യുന്നത്&period; ഓടിയെത്താൻ നല്ല വാഹനങ്ങളോ ജീവനക്കാരോ ഇല്ലാത്തതിന്റെ ആധിയിലാണ് ഇവിടെയുള്ളവർ&period;<br>കൂട്ടസ്ഥലംമാറ്റം ഇരുപതോളം ജീവനക്കാരുടെ കുറവാണ് പൊന്നാനിയിലെ അഗ്നിരക്ഷാസേനയിലുണ്ടാക്കിയത്&period; സ്ഥലംമാറിപ്പോയവർക്ക് പകരം ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്&period; ജീവനക്കാർ കുറവുള്ള ഇടങ്ങളിലേക്ക് വർക്കിങ് അറേഞ്ച്‌മെന്റിൽ ജീവനക്കാരെ നിയമിക്കാറുണ്ടെങ്കിലും പൊന്നാനിയിൽ അതുമുണ്ടായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ സേവനപരിധിയുള്ള ഫയർ സ്റ്റേഷനാണ് പൊന്നാനിയിലേത്&period; കാലപ്പഴക്കംചെന്ന ഏതാനും വാഹനങ്ങളുമായാണ് ഉള്ള ജീവനക്കാർ എല്ലായിടത്തേക്കും ഓടിയെത്തുന്നത്&period; കുറ്റിപ്പുറം പാലം മുതൽ തൃശ്ശൂർ ജില്ലാതിർത്തിയായ കോലിക്കര വരെയും പാലക്കാട് ജില്ലാതിർത്തിയായ നീലിയാട് വരെയും ചാവക്കാട് മന്ദലാംകുന്ന് വരെയുമാണ് ഈ ഓഫീസിന്റെ പരിധി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">42 ജീവനക്കാരുടെ തസ്തികയുള്ളതിൽ പലതും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്&period; സ്റ്റേഷൻ ഓഫീസറും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറും ഉണ്ട്&period; നാല് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്&period; ദുരന്തസ്ഥലങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്തേണ്ട ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വിരലിലെണ്ണാവുന്നതേ ഇവിടെയുള്ളൂ&period; 24 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വേണ്ടിടത്ത് എട്ടുപേർ മാത്രമാണ് ഉള്ളത്&period; ഇതിൽ രണ്ടുപേർ അവധിയിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുൻപ് ഒൻപത് ഡ്രൈവർ തസ്തികയുണ്ടായിരുന്നെങ്കിലും പിന്നീടത് ഏഴാക്കി ചുരുക്കി&period; ഇതിൽതന്നെ പലരും സ്ഥലം മാറിപ്പോയതോടെ നിലവിൽ നാല് ഡ്രൈവർമാർ മാത്രമാണ് ഉള്ളത്&period; അഗ്‌നിരക്ഷാ സേനയ്ക്ക് സഹായിയായി പ്രവർത്തിക്കുന്ന ഹോംഗാർഡുമാരുടെ എണ്ണവും ഇവിടെ കുറവാണ്&period; നാല് പേരാണ് ഇപ്പോഴുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാലപ്പഴക്കമുള്ള വാഹനങ്ങളാണ് സ്വന്തമായിട്ടുള്ളത്&period; രണ്ട് വലിയ വാഹനങ്ങളുള്ളത് 2004-ലും 2014-ലും അനുവദിച്ചതാണ്&period; ഇതിൽ ഒന്നുമാത്രമാണ് ശരിയായി ഉപയോഗിക്കാൻ കഴിയുന്നത്&period; എമർജൻസി റസ്‌ക്യൂ വെഹിക്കിളില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

6 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

7 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

7 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

7 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

8 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

8 hours ago