Categories: kannur

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ തളാപ്പിൽ നിന്ന് പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂരിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഇന്നുപുലർച്ചെയായിരുന്നു ഇയാൾ ജയിൽ ചാടിയത്. വിവരം അറിഞ്ഞത് മുതൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഈ വീട്ടിൽ ആൾതാമസം ഇല്ലായിരുന്നു. ജയിൽ ചാടിയ കൊലക്കേസ് പ്രതി പിടിയിലായെന്ന് ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു.

പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ട്. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

അർദ്ധരാത്രിക്ക് ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോള്‍ കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. സെല്‍കമ്പികള്‍ വളച്ച് മതില്‍ ചാടുകയായിരുന്നു.

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

രാവിലെ പരിശോധനക്കായി ജയിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.

ഇയാള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയമുണ്ട്. ജയില്‍ ചാടി 6 മണിക്കൂറിന് ശേഷമാണ് അധികൃതര്‍പോലും വിവരം അറിഞ്ഞത്. മതിലിനരികെ തുണി കണ്ടപ്പോഴാണ് സംശയം തോന്നിയതും പരിശോധന ആരംഭിച്ചതും. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് തുണി കണ്ടെത്തിയത്.

ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Recent Posts

വേറിട്ട സമർപ്പണവുമായി പൂർവ്വ വിദ്യാർത്ഥികൾ:

ട്രാക്സ്‌ വക കുടിവെള്ള പദ്ധതി കോക്കൂർ സ്കൂളിനു സമർപ്പിച്ചു. കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു…

2 minutes ago

കേരളത്തിൽ ഇന്ന് അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദം…

5 minutes ago

6 ലക്ഷം മുടക്കി 2 സഹായികളുമായി എടപ്പാളിൽ അശ്വതി തുടങ്ങിയ സ്ഥാപനം; സംരംഭകര്‍ക്ക് പ്രചോദനമേകുന്ന കഥ, വിദേശ വിപണിയും പിടിച്ച് വിജയ യാത്ര

എടപ്പാൾ: ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം…

2 hours ago

അവധി ഇല്ല: സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം. അധിക പ്രവൃത്തി ദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള…

2 hours ago

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…

13 hours ago

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; സമസ്ത നേതാക്കളുമായുള്ള മന്ത്രിതല ചർച്ച അവസാനിച്ചു; സർക്കാർ തീരുമാനം അംഗീകരിച്ച് സമസ്ത..!

സ്‌കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…

14 hours ago