Categories: KERALA

ചിരിയുടെ സുല്‍ത്താന്‍ ഇനി ഓര്‍മകളില്‍ മാത്രം; മാമുക്കോയയുടെ മൃതദേഹം സംസ്‌കരിച്ചു

മലയാള സിനിമയുടെ ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
വിയോഗത്തില്‍ കണ്ണുനിറഞ്ഞുകൊണ്ടല്ല, സ്‌നേഹത്തിന്റെ മധുരോര്‍മകള്‍ നെഞ്ചിലേറ്റിയാണ് മാമുക്കോയയ്ക്ക് കോഴിക്കോട്ടുകാര്‍ യാത്രയയ്പ്പ് നല്‍കിയത്. ഒരുമിച്ച് പഠിച്ചവരും നാട്ടുകാരും സ്‌നേഹിതരും അങ്ങനെ ഒരായിരം കൂട്ടം മാമുക്കോയയെന്ന മനുഷ്യനെ അവസാനമായി ഒരുനോക്കുകാണാന്‍ ബേപ്പൂരിലേക്കും അരക്കിണറിലേക്കും എത്തിയത്.
ഇന്നലെ ഉച്ചയോടെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ വിയോഗം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ മാമുക്കോയ തിളങ്ങി.

Recent Posts

എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു

എടപ്പാൾ : എസ്എൻഡിപി എടപ്പാൾ ശാഖ യോഗം എസ്എസ്എൽസി പ്ലസ് ടുവിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.…

13 minutes ago

നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തതായി പരാതി

എടപ്പാൾ : സാമ്പത്തിക ഇടപാടുകൾ ചൊല്ലി തർക്കം കാർ തല്ലിത്തകർത്തതായി പരാതി. കുറ്റിപ്പുറം റോഡിൽ ശബരി കോംപ്ലക്സിലാണ് സംഭവം നടന്നത്.…

22 minutes ago

തേങ്ങ എടുക്കാൻ പോയ ഗൃഹനാഥൻ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു

പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.…

56 minutes ago

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു; വൈദ്യുത ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയിൽ

തിരുവനന്തപുരം : ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി…

2 hours ago

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ ആക്രമിച്ച് കടുവ

തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട്…

2 hours ago

രാജ്യമറക്കാത്ത രാഷ്ട്രപതി വിട പറഞ്ഞിട്ട് 10 വര്‍ഷം ; അഗ്നി ചിറകുമായി ഉയരുന്നു വീണ്ടും കലാം സ്മരണകള്‍

ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്ത…

3 hours ago