ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

&NewLine;<p>ചാലിശ്ശേരി&colon;പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും&period;ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പതിരു വാണിഭവും ശ്രദ്ധേയമായി&period;നാട്ടു സാധനങ്ങൾ വിൽക്കാനും&comma;വാങ്ങിക്കാനും &comma;വാണിഭക്കാഴ്ചകൾ ആസ്വദിക്കാനുമായി ചാലിശ്ശേരി മൈതാനിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി&period;സ്ത്രീകളും&comma;കുട്ടികളും ഉൾപ്പെടെ ഗ്രാമീണ കാർഷിക ആഘോഷമായ പതിരു വാണിഭം മുലയമ്പറമ്പത്ത് പൂരാഘോഷത്തിൻ്റെ പ്രധാന ഭാഗമാണ്&period;പരമ്പരാഗത ശൈലിയിൽനാട്ടുകച്ചവടങ്ങളെല്ലാം ഇല്ലാതായി വരുന്ന ന്യൂജൻ കാലത്തും ചാലിശ്ശേരിയിലെപതിരുവാണിഭത്തിൽജനത്തിരക്കേറുന്നത് ശ്രദ്ധേയമാണ്&period;ന്യൂജെൻ കാലം സൂപ്പർ മാർക്കറ്റുകളിക്കും മാളുകളിലേക്കും മാറിയതോടെ സമീപ പ്രദേശങ്ങളിലെ ഉത്സവാഘോഷങ്ങളിലുണ്ടായിരുന്ന പതിരു വാണിഭങ്ങൾ ഏറെക്കുറെ ഇല്ലാതായി&period;എന്നാൽ&comma; പ്രസിദ്ധമായ ചാലിശ്ശേരി മുലയമ്പറമ്പത്ത് കാവ് ക്ഷേത്രത്തിലെ പതിരുവാണിഭത്തിന് പൂരത്തിൻ്റെ അതേ പ്രൗഢിയും&comma;വിശ്വാസ്യതയുമുണ്ട്&period; ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വിവിധ കാർഷിക ഉല്പന്നങ്ങളും&comma; കച്ചവട സാധനങ്ങളുമായി അയൽഗ്രാമങ്ങളിൽ നിന്ന് ആളുകളെത്തി&period;സമൃദ്ധിയുടെ ആഘോഷത്തിൽ പങ്കാളികളാവാൻ അയൽ സംസ്ഥാനത്ത് നിന്ന് വരെ കച്ചവടക്കാർ എത്തിയിരുന്നു&period;&lpar;പതിരുവാണിഭത്തിൽ പതിവായി എത്തുന്ന കച്ചവടക്കാരുടെ നീണ്ടനിരക്ക് ഈ വർഷവും കുറവുണ്ടായില്ല&period; &rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വൈകിട്ട് നാലു മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് പതിർവാണിഭം&period;കാർഷിക വിളകളുടെ വില്പന കേന്ദ്രമായിരുന്ന പഴയകാല വാണിഭ കേന്ദ്രത്തിൽ കർഷകർക്ക് ആവശ്യമായ പണിയായുധങ്ങൾ&comma; വിത്തുകൾ&comma;നാട്ടിലെ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കാനും വാങ്ങിക്കാനും സാധ്യമായി&period;കോഴിക്കോട്&comma; കണ്ണൂർ&comma; തൃശൂർ &comma;പാലക്കാട്&comma; കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കച്ചവടക്കാരും ആവശ്യക്കാരും കാഴ്ചക്കാരും കൂട്ടമായി ഇവിടെ എത്തിയതോടെ വിശാലമായ മുലയം പറമ്പത്ത് ക്ഷേത്ര മൈതാനിയിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത തിരക്കായി&period; ഉണക്ക മത്സ്യം ആണ് പതിരു വാണിഭത്തിലെ പ്രധാന ഇനം&period; പുഴമീനും&comma; വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളും ധാരാളമായി ഇവിടെ വില്പനക്കെത്തി&period;കൊമ്പൻ സ്രാവ് മുതൽ നാട്ടിൻ പുറത്ത് കാണുന്ന വരാൽ വരെ വാങ്ങിക്കാൻ ജനങ്ങളുടെ തിക്കും തിരക്കും പുലരും വരെ തുടർന്നു&period; 500 രൂപയാണ് സ്രാവിന്റെ ശരാശരി വില&period; കടലിലെ വിലപിടിച്ച ആവോലി&comma; അയ്ക്കോറ &comma;വാളമീൻ&comma; നെയ്മീൻ &comma; ചെമ്മീൻ തുടങ്ങിയ എല്ലാ മത്സ്യങ്ങളും ഇവിടെ വാങ്ങിക്കാനായി&period;ഇടിച്ചക്ക മുതൽ&comma; പഴുത്ത ചക്ക വരെ&comma; പച്ചമാങ്ങ മുതൽ വിവിധ ഇനം അച്ചാറുകൾ&comma; നാടൻ പഴങ്ങൾ&comma; വാഴകൾ&comma; വാഴക്കന്നുകൾ&comma; വിത്തുകൾ&comma; കൈക്കോട്ടുകൾ&comma; കൈക്കോട്ട് തായകൾ&comma; ഇരുമ്പ് പണി ആയുധങ്ങൾ&comma; വളങ്ങൾ&comma; വളർത്തു കോഴികൾ&comma; മാലകൾ&comma; കുപ്പി വളകൾ&comma; ചാന്ത് – പൊട്ട് വരെ ഇവിടുത്തെ ഏകദിന ചന്തയിൽ കാണാനായി&period;ഇതര സംസ്ഥാനത്തു നിന്നെത്തിയ സർക്കസുകാരും യന്ത്ര ഊഞ്ഞാലുകാരും കളിപ്പാട്ട വില്പനക്കാരും ഈ വർഷവും പൂരവാണിഭദിനത്തിൽവിപണനത്തിനെത്തി&period;പതിരില്ലെങ്കിലും പഴമയുടെ ലാവണ്യമായി കൊട്ടയും&comma; വട്ടിയുമായി എത്തുന്ന പഴയകാല കാരണവന്മാർ അത്യാവശ്യം ഒരു വർഷത്തേക്ക് വേണ്ടുന്ന വിത്തും പണിയായുധങ്ങളുമൊക്കെ വാങ്ങിയാണ് ഇവിടെനിന്ന് മടങ്ങിയത്&period;മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് നെല്ലും പതിരും വേർതിരിച്ച് വരുന്ന കല്ലും മുറിപ്പതിരുമായിട്ടാണ് മുമ്പ് ആളുകൾ വന്നതെങ്കിൽ ഇപ്പോൾ മടിനിറയെ കാശ് വേണമെന്ന സ്ഥിതിയാണുള്ളതെന്ന് കാരണവന്മാർ പറഞ്ഞു&period;ചട്ടിയും&comma; കുടുക്കയും&comma; മാത്രം വിറ്റിരുന്ന മൺപാത്ര കച്ചവടം നവീന മാതൃകയിലുള്ള വിവിധ തരം മൺപാത്ര നിർമ്മിതികളിലേക്ക് മാറിയതായും കാണാനായി&period;കൗതുകവും ഭംഗിയുമുള്ള&comma; മൺപാത്രങ്ങൾക്ക് നല്ല ചിലവുണ്ടായതായി ആറങ്ങോട്ടുകര എഴുമങ്ങാട് ഭാഗത്തെ മൺപാത്രകച്ചവടക്കാർ പറഞ്ഞു&period;മരത്തിലും മണ്ണിലും തീർത്ത കൗതുക വസ്തുക്കൾ&comma;ഓടയിലും മുളയിലും നിർമ്മിച്ച മുറം&comma; കുട്ടകൾ &comma;വട്ടികൾ&comma; വിശറികൾ&comma;തൊപ്പികുടകൾ&comma; ചൂല്&comma;ഓട്ടുവിളക്ക്&comma; പിച്ചള പാത്രങ്ങൾ തുടങ്ങി മിക്ക പരമ്പരാഗത ഉൽപ്പന്നങ്ങളും വിപണിയിലെത്തിയിരുന്നു&period;അയൽപ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് കെെനോട്ടക്കാരായ കുറത്തികളും മുലയമ്പറമ്പത്ത് കാവ് പൂരത്തിൻ്റെയും വാണിഭത്തിൻ്റെയും മറ്റൊരാകർഷണമാണ്&period; രാത്രിയിൽ ചെറുവെളിച്ചത്തിൽ കൈനോട്ടക്കാർ മൈതാനിയിൽ നിറഞ്ഞിരിക്കുന്നതും കാണാമായിരുന്നു&period;രാത്രി കച്ചവടത്തിന് തടസ്സമില്ലാത്ത വിധം ആവശ്യമായ വെളിച്ച സൗകര്യവും&comma; സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം ഏർപ്പെടുത്തിയിരുന്നതായും&comma; വാണിഭം പൂര ദിവസം രാവിലെ എട്ടു വരെ നീളാറുണ്ടെന്നും കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ കെ&period;കെ&period;മുരളി&comma;ശ്രീജിത്ത് പടിഞ്ഞാറെ മുക്ക്&comma; സി&period;കെ&period;സുഷി ആലിക്കര&comma;എന്നിവർ പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

40 minutes ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

45 minutes ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

52 minutes ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

5 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

7 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

7 hours ago