ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി പ്രവർത്തനങ്ങൾക്ക് സമ്മാന കൂപ്പൺ പുറത്തിറക്കി

ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നടത്തി.ജിസിസി ക്ലബ്ബ് ഹൗസിൽ ജിസിസി പ്രവാസി കമ്മിറ്റി ഭാരവാഹികളായ ഷക്കീർ ഇടയത്ത് വളപ്പിൽ ,ഫൈസൽ പാറമേൽ എന്നിവർ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.100 രൂപയുടെ സമ്മാന കൂപ്പണിൽ ഇലക്ട്രിക്ക് സ്കൂൾ ,ടി.വി ,സ്പോർട്ട്സ് സൈക്കിൾ എന്നിവ സമ്മാനമായി ലഭിക്കും നവംബർ 2 ന് വൈകീട്ട് കൂപ്പൺ നറുക്കെടുപ്പ് നടക്കും.2021 ലാണ് ഗ്രാമത്തിലെ വളർന്ന് വരുന്ന കുട്ടികളെ മികച്ച കായിക താരങ്ങളാകുക എന്ന ലക്ഷ്യത്തോടെ ജിസിസി അക്കാദമി ആരംഭിച്ചത്.അഞ്ചാംവർഷത്തിലേക്ക് പ്രവേശിച്ച അക്കാദമിയിൽ 70 ഓളം കുട്ടികൾക്കാണ് കാൽപന്ത് കളിയിൽ മികച്ച പരിശീലനം നൽകുന്നത്.ഇതിൻ്റെ പ്രവർത്തനങ്ങൾക്കാണ് സമ്മാന കൂപ്പൺ ഒരുക്കിയിട്ടുള്ളത്.ചടങ്ങിൽജിസിസി പ്രസിഡന്റ്‌ ഷാജഹാൻ നാലകത്ത് അധ്യഷനായി.സെക്രട്ടറി ജിജു ജേക്കബ്,ട്രഷ്റർ ഇക്ബാൽ ,ഫാ തോമസ് ചീരൻ ,ഫുട്ബോൾ അക്കാദമി കോഡിനേറ്റർ റംഷാദ്, ജിസിസി അഡ്വവൈസ്സറി അംഗങ്ങളായ വി.എൻ ബിനു,ബാബു,നാസർ ,വൈസ് പ്രസിഡൻ്റുമരായ മണികണ്ഠൻ,സി.വി,ബഷീർ മാസ്റ്റർ ,ജോയിൻ സെക്രട്ടറി ബാബു പി ജോർജ് ,എക്സ്ക്യൂട്ടീവ് അംഗം നൗഷാദ് മുക്കൂട്ട,കോച്ച് ഷൈബിൻ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ മാസ്റ്റർ,സ്പോൺസർ ഷിപ്പ് നൽകിയജാക്ക് ആൻ്റ് ജിൽ സൈക്കിൾസ് വ്യാപാരി ജോണി ,മദീന ഷബീർ ,മക്കായി മണ്ണാളത്ത് എന്നിവർ സംസാരിച്ചു.

Recent Posts

മലർവാടി വിജ്ഞാനോത്സവം നടത്തി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു

മാറഞ്ചേരി: മലർവാടി ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലിറ്റിൽ സ്കോളാർ വിജ്ഞാന പരീക്ഷ മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു. വിജ്ഞാന പരീക്ഷ…

2 hours ago

ആലങ്കോട് പഞ്ചായത്ത് ഓഫീസിൽ മാധ്യമം വെളിച്ചം’പദ്ധതി ആരംഭിച്ചു

ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതു വായനക്ക് വേണ്ടി മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.സഹീർ,സെക്രട്ടറി ബിൽക്കീസ്…

2 hours ago

ഫസ്റ്റ് റാങ്ക് ജേതാവ് ആയിഷ ഹിസാനയെ ചങ്ങരംകുളം ഓപ്പൺ ഫോറം അനുമോദിച്ചു

ചങ്ങരംകുളം : കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എഡ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കക്കിടിക്കൽ സ്വദേശി…

7 hours ago

എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ മഹാ ഭഗവതി സേവ

എടപ്പാൾ : രാമായണ മാസവാരണത്തോട് അനുബന്ധിച്ചു എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി പിഎം മനോജ്‌ എമ്പ്രാന്തിരി ശ്രീരാജ് എമ്പ്രാന്തിരി…

7 hours ago

ഡ്രൈവറിന്റെ മുഖത്തടിച്ച സംഭവം; പൊലീസുകാരനെ സ്ഥലം മാറ്റി

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സ്ഥലം…

8 hours ago

അറസ്റ്റ് ചെയ്ത് ഒമ്പതാം ദിവസം കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം. എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. ബജരംഗദൾ…

8 hours ago