കാസര്‍ഗോഡ് സ്വദേശി കുന്നംകുളത്ത് കുടുങ്ങിയത് എറണാംകുളത്തേക്കുള്ള യാത്രക്കിടെ
ചങ്ങരംകുളം:ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി യാത്രക്കിടയില്‍ സൗഹൃദം സ്ഥാപിച്ച് ഓടിച്ച് നോക്കാന്‍ വാങ്ങിയ രണ്ടര ലക്ഷം രൂപയുടെ ബൈക്കുമായി യുവാവ് മുങ്ങി.കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ 19 കാരനാണ് കെണിയിലായത്.അങ്കമാലിയിലെ സുഹൃത്തിന് ബൈക്ക് നല്‍കാന്‍ പുറപ്പെട്ട പ്രണവിന്റെ ബൈക്കില്‍ ചങ്ങരംകുളം വളയംകുളം എത്തിയപ്പോഴാണ് 25 വയസ്സ് തോന്നിക്കുന്ന യുവാവ് ലിഫ്റ്റ് ചോദിച്ചത്.എറണാംകുളത്തേക്കാണെന്ന് അറിഞ്ഞതോടെ സൗഹൃദത്തിലായി.കുന്നംകുളം എത്തുന്നതിന് മുമ്പ് വില കൂടിയ ബൈക്ക് ഓടിച്ച് നോക്കാനുള്ള ആഗ്രഹം അറിയിച്ചു.പിന്നീട് പ്രണവിനെ പുറകിലിരുത്തി യുവാവിന്റെ ബൈക്ക് യാത്ര.കുന്നംകുളം എത്തിയതോടെ അത്യാവശ്യകാര്യത്തിന് ബൈക്ക് നിര്‍ത്തി പ്രണവ് ബൈക്കില്‍ നിന്നിറങ്ങിയതും യുവാവ് ബൈക്കുമായി സ്ഥലം വിടുകയും ചെയ്തു.സംഭവം അറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രണവിന്റെ പരാതി പ്രകാരം കുന്നംകുളം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…
എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…
യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി…
‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച…