Categories: EDAPPAL

ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ സ്വദേശി ജമാലുദ്ധീന്

എടപ്പാൾ:അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ വട്ടംകുളം സ്വദേശിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ടി ജമാലുദ്ധീന്. കൈരളി ന്യൂസ് ഗള്‍ഫ് ബ്യൂറോ ഇന്‍ ചാര്‍ജ് ജമാലുദ്ദീനാണ്. ഡിസംബര്‍ 21 ന് അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍വോയ്സ് മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയരക്ടറുമായ വി. നന്ദകുമാര്‍ അറിയിച്ചു.
ബുധനാഴ്ച് രാത്രി എട്ടുമുതല്‍ കലാപരിപാടികളും സ്നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ് സ്നേഹപുരം 2022 സംഗമം. ജമാലുദീന്‍ 2001 മുതല്‍ ദൃശ്യ-മാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണ്. 2001 മുതല്‍ 2011 വരെ കൈരളി മലപ്പുറം ബ്യൂറോയിലും തൃശൂര്‍ ബ്യൂറോയിലും റിപ്പോര്‍ട്ടറായിരുന്നു. 2011 മുതല്‍ കൈരളി ടിവി ഗള്‍ഫ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള സാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്, കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ഏഷ്യാവിഷന്‍ അവാര്‍ഡ്, ചിരന്തന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ടി ജമാലുദ്ദീന് ലഭിച്ചിട്ടുണ്ട്.

ഗ്രീന്‍ വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് നിന്ന് ഹാഷ്മി താജ് ഇബ്രാഹിം , അച്ചടി മാധ്യമ രംഗത്തു നിന്നും ഐസക് പട്ടാണിപ്പറമ്പില്‍(ഖലീജ് ടൈംസ്), ഓണ്‍ലൈന്‍ മാധ്യമ രംഗത്തു നിന്നും നിസാര്‍ സയ്ദും റേഡിയോരംഗത്തു നിന്നും മിനി പത്മയും സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു .
ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പുരസ്‌കാര ദാന ചടങ്ങ് .
സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ് പത്തുവര്‍ഷങ്ങളായി നല്‍കിവരുന്നതാണ് ഗ്രീന്‍വോയ്സ് മാധ്യമശ്രീ പുരസ്‌കാരവും ഗ്രീന്‍വോയ്സ് ഹരിതാക്ഷര പുരസ്‌കാരവും. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്കുള്ള ഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ് അബുദാബി. യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.

Recent Posts

വാൽപാറയിലേക്കുള്ള യാത്രയിൽ വാഹനാപകടത്തിൽ ചങ്ങരംകുളം കോക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളം: കോക്കൂർ സ്വദേശിയായ യുവാവ് തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു.കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസ് എന്നവരുടെ മകൻ…

9 hours ago

കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; തീരാനോവായി വര്‍ഷ

മുംബൈ: കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വർഷ എന്ന 20കാരിയാണ് മരിച്ചത്.മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ആർ…

10 hours ago

വെള്ളാപ്പള്ളി തലമറന്ന് എണ്ണ തേക്കരുത്: പി.ഡി.പി.

മലപ്പുറം: മലപ്പുറത്ത് നൂറ്റാണ്ടുകളായി നാനാജാതി മതവിഭാഗങ്ങള്‍ സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലുമാണ് കഴിഞ്ഞു വരുന്നതെന്നും വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ…

10 hours ago

കുവൈത്തില്‍ മയക്കുമരുന്നുമായി പ്രവാസി പിടിയില്‍

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹമദി ഗവർണറേറ്റിലെ മംഗഫ് ഏരിയയില്‍ നിന്നുമാണ് നിരോധിത മയക്കുമരുന്നായ ക്രിസ്റ്റല്‍ മെത്തും…

10 hours ago

വഖഫ് ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്ന് സമസ്ത…

11 hours ago

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ പാലം ഇന്ന് നാടിന് സമർപ്പിച്ചു l

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ പാലം ഇന്ന് നാടിന് സമർപ്പിച്ചു . രാമേശ്വരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വെർട്ടിക്കൽ പാമ്പൻ…

13 hours ago