`
ന്യൂഡൽഹി: ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.
നോൺ സബ്‌സിഡി വിഭാഗത്തിലുള്ള സിലിണ്ടറുകൾക്ക് 800 ൽനിന്ന് 850 രൂപയായും സബ്‌സിഡിയുള്ള ഉജ്വല സ്കീമിലെ സിലണ്ടറുകൾക്ക് 500ൽ നിന്ന് 550ഉം രൂപയുമായാണ് വർധന.
ഇന്ന് വൈകീട്ട് പെട്രോൾ- ഡീസൽ എക്‌സൈസ് തീരുവ കൂട്ടിയതിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ പെട്രോൾ- ഡീസൽ വിലവർധന ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചു.
ഇതേ വാർത്താസമ്മേളനത്തിലാണ് ഗാർഹിക പാചകവാതക വില വർധിപ്പിച്ച വിവരം കേന്ദ്രമന്ത്രി പറഞ്ഞത്. ഇന്ധനത്തിന് രണ്ട് രൂപ എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ പെട്രോൾ- ഡീസൽ വില വർധനയുണ്ടാകില്ലെങ്കിലും പാചകവാതക വില കൂട്ടിയതോടെ ജനത്തിന് കനത്ത പ്രഹരം നൽകുകയാണ് കേന്ദ്രം ചെയ്തതെന്ന വിമർശനം ശക്തമാണ്.
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.ആനക്കൊമ്ബ് നെഞ്ചിനകത്ത്…
മാറഞ്ചേരി:പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന്…
കൊച്ചി | ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ എക്സൈസ്…
ഇന്ത്യയിലും വിദേശത്തും ഉയർന്ന ജോലിസാധ്യത ഉള്ള പാരാമെഡിക്കൽ ഡിഗ്രീ , ഡിപ്ലോമ കോഴ്‌സുകൾ ഇനി ചങ്ങരംകുളത്തും പഠിക്കാം..10ത്,+2 വിദ്യാഭ്യാസ യോഗ്യത…
തവനൂർ | ആരോഗ്യ ബോധവത്ക്കരണ സന്ദേശ പ്ലെക്കാർഡുകളുമായി ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. "ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ…
എടപ്പാൾ: കോൺഗ്രസ് കാലടി മണ്ഡലം കൺവെൻഷൻ നടന്നു. ജില്ല സമ്മേളനത്തിന്റെ ആദ്യത്തെ കൂപ്പൺ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി…