തിരുവനന്തപുരം : ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍. എത്രരൂപ വര്‍ധിപ്പിക്കണമെന്നതില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പെന്‍ഷന്‍ വിതരണം മുടങ്ങിയത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലുമുണ്ടാക്കിയ തിരിച്ചടി മറികടക്കാനാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ നിലവിലെ 1600 രൂപയുടെ പെന്‍ഷന്‍ തന്നെ മാസങ്ങളോളം മുടക്കി. ഇത് സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കിയെന്നും ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് മുഖ്യ കാരണമായെന്നുമാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍.
തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റില്‍ ഇതിന് പരിഹാരമുണ്ടാകണമെന്ന രാഷ്ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം. പ്രകടന പത്രികയിലെ വാഗ്ദാനമായ 2500 രൂപയിലേക്ക് വര്‍ധിപ്പിക്കുക നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അസാധ്യമാണ്. എത്രയാണെന്നതില്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
വര്‍ധന നാമമാത്രമായ തുകയായിരിക്കില്ലെന്നാണ് വിവരം. ചെറിയ വര്‍ധന പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് വലിയ ബാധ്യതയായിരിക്കും. ആസൂത്രണ വകുപ്പ് ഈ മുന്നറിയിപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പക്ഷെ, നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സാമ്പത്തിക അച്ചടക്കത്തേക്കാള്‍ രാഷ്ട്രീയ നിലനില്‍പ്പിനാണ് സര്‍ക്കാരും മുന്നണിയും മുന്‍ഗണന നല്‍കുന്നത്. അടുത്ത മാസം ഏഴിനാണ് ബജറ്റ് അവതരണം. .
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…