കൊല്ലം : കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയായിരുന്നു പീഡന ശ്രമം. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയാണ് പത്തനാപുരത്തെ ക്ലിനിക്കിൽ വച്ചാണ് വനിതാ ദന്ത ഡോക്ടർക്ക് നേരെ പീഡന ശ്രമം നടന്നത്.
ജോലി സമയം കഴിഞ്ഞ് ക്ലിനിക്കിലെ മറ്റ് ജീവനക്കാരെല്ലാം മടങ്ങിയ സമയത്തായിരുന്നു സംഭവം. ഡോക്ടറും ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയം ക്ലിനിക്കിൽ അതിക്രമിച്ച് കയറിയ കാരംമൂട് സ്വദേശിയായ 25 കാരൻ സൽദാൻ ഡോക്ടറെ കടന്നു പിടിച്ചു. ഡോക്ടർ ബഹളം വെച്ചതോടെ കയ്യിൽ കരുതിയ തുണി ഡോക്ടറുടെ വായിൽ തിരുകി. പ്രതിയെ തള്ളി മാറ്റി ഡോക്ടർ ക്ലിനിക്കിന് പുറത്തേക്ക് ഓടി. നിലവിളി കേട്ട് നാട്ടുകാരും ഓടിയടുത്തു. ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഡോക്ടറുടെ മൊഴി അടക്കം ശേഖരിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…
തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…